NEWS
വിജയ് ഉടൻ രാഷ്ട്രീയത്തിലേയ്ക്ക്? ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയുടെ ഫോട്ടോകൾ പുറത്ത്
നടൻ വിജയ് തന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി.മാസ്റ്റർ മൂവി ഓഫ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇളയദളപതി ഫാൻസുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്.
ദളപതി വിജയുടെ ഫാൻസിനൊപ്പമുള്ള പുതിയ ചിത്രം എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നു എന്ന പ്രചാരണം നിലനിൽക്കെ ആണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടന്നിരിക്കുന്നത്.
നേരത്തെ വിജയ് ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം വിജയിന്റെ പിതാവ് ചന്ദ്രശേഖർ നിഷേധിച്ചിരുന്നു. പുതിയ പാർട്ടി എന്ന സൂചന ആണ് പിതാവ് നൽകുന്നത്. വിജയുടെ അവസാനം ഇറങ്ങിയ രണ്ട് സിനിമകളിൽ കൃത്യമായ രാഷ്ട്രീയ സൂചനകൾ ഉണ്ടായിരുന്നു. ബിജെപിയും അണ്ണാ ഡി എം കെയും വിജയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇ ഡി വിജയിനെ ചോദ്യം ചെയ്തതും വിവാദമായിരുന്നു.