NEWS

സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു ,തുറന്നടിച്ച് കാനം

സിബിഐയെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന സിപിഐഎം ആരോപണത്തെ ശരിവച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .സിബിഐ അന്വേഷണത്തിന് എതിരല്ല .എന്നാൽ ചില കേസുകൾ സ്വയം ഏറ്റെടുക്കുന്നതിലാണ് പ്രശ്നം .ക്രിമിനൽ കേസുകൾ സംസ്ഥാന പൊലീസിന് അന്വേഷിക്കാവുന്നതേ ഉള്ളൂവെന്നും കാനം പറഞ്ഞു .

“സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുന്ന കേസുകൾ ഏറ്റെടുക്കാതെ കേന്ദ്രത്തിനു തോന്നിയത് എടുക്കുന്നതിൽ വിവേചനമുണ്ട് .അത് പാടില്ല .സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇതൊക്കെ ചെയ്യാവൂ എന്നാണ് പറഞ്ഞത് .സിബിഐയ്ക്ക് ആരും എതിരല്ല .”കാനം വ്യക്തമാക്കി .

ലൈഫ് മിഷനിൽ വിദേശ വിനിമയ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത് .ഇത് സിബിഐയ്ക്ക് അന്വേഷിക്കാൻ അധികാരമുണ്ടോ എന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ഹൈക്കോടതി ആണ് .എല്ലാ അന്വേഷണവും സംസ്ഥാന സർക്കാരിന് എതിരായി വ്യാഖ്യാനിക്കേണ്ട കാര്യം ഇല്ലെന്നും കാനം ചൂണ്ടിക്കാട്ടി .

Back to top button
error: