TRENDING

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ഇനി നേപ്പാളില്‍ ഓടിത്തുടങ്ങും

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’യുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റി അയച്ചത്. പുതിയ വിതരണ ഏജന്റ് വഴി ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷ.

എല്‍5 വിഭാഗത്തില്‍പ്പെട്ട 25 ഇ-ഓട്ടോകളുമായുള്ള വാഹനം നേപ്പാളിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. നവംബര്‍ മാസം പകുതിയോടെ കേരളത്തിന്റെ നീം ജി നേപ്പാള്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് ഈ ഓട്ടോയുടെ പ്രത്യേകത.

Signature-ad

കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിരിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.

നേപ്പാളിന് പുറമെ ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

Back to top button
error: