കര്‍ണാടകയില്‍ അമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മലയാളി അറസ്റ്റില്‍
വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കാസര്‍ഗോഡ് സ്വദേശി അഷറഫ് അറസ്റ്റില്‍. ബലാത്സംഗവും മോഷണവുമാണ് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍.തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇയാള്‍ മൃതശരീരം കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. ബണ്ട്വാള്‍ ബലേപ്പുനി ബെല്ലേരിയിലെ കുസുമത്തെയാണ് അഷറഫ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. കുസമത്തിന്റെ വീടിനുടുത്ത് ജോലി ചെയ്തിരുന്ന അഷ്‌റഫ് അവിവാഹിതയായ കുസുമം തനിച്ചാണ് താമസക്കുന്നതെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. കുസുമത്തിന്റെ രണ്ട് കമ്മലുകളും 18000 രൂപയും ഇയാള്‍ വീട്ടില്‍ നിന്നും അപഹരിച്ചിരുന്നു.
ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മരണവാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം അന്നേ ദിവസം വീടിനടുത്ത് വന്നു പോയവരെ പറ്റി അന്വേഷിച്ചപ്പോഴാണ് അഷ്‌റഫിനെപ്പറ്റി അറിഞ്ഞത്. പിന്നീട് ഇയാളെ വിദഗ്ദമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ നിന്നും പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.