NEWS
ഡിസംബറിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ എത്തും:സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ഇന്ത്യയിൽ കോവിഡ് വാക്സിൻ ഈ വർഷം ഡിസംബറിൽ എത്തുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി.2 കോടി മുതൽ 3 കോടി ഡോസ് ഡിസംബറിൽ എത്തുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. സുരേഷ് ജാദവ് പറയുന്നത്.
ഡിസംബർ അവസാനത്തോടെ എല്ലാ പരീക്ഷണ ഘട്ടങ്ങളും പൂർത്തിയാക്കി ഡ്രഗ്സ് കോൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് വാക്സിൻ സമർപ്പിക്കാൻ ആകുമെന്നും ഡോ. ജാദവ് വ്യക്തമാക്കി. ഇടക്കാലത്ത് പരീക്ഷണം നിർത്തി വെയ്ക്കേണ്ടി വന്നതാണ് വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.