NEWS

നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്‌

ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക അൽവ ഒബ്രോയിയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്.

വിവേകിന്റെ മുംബൈയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വിവേക് ഒബറോയിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരനാണ് മയക്കുമരുന്ന് കേസ് പ്രതിയായ ആദിത്യ ആല്‍വ. ആദിത്യയുടെ ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു. അതിനാല്‍ ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. ആദിത്യ നിലവില്‍ ഒളിവിലാണ്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ 15 ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, എന്നിവര്‍ക്ക് പുറമെ റേവ് പാര്‍ട്ടി സംഘാടകരായ വിരേന്‍ ഖന്ന, രാഹുല്‍ ഥോന്‍സെ എന്നിവരും ഇതില്‍ ഉള്‍പ്പെടും.

Back to top button
error: