NEWS

ഖുഷ്ബു ബിജെപിയിലേക്ക്? തിങ്കളാഴ്ച അംഗത്വം സ്വീകരിക്കുമെന്ന് അഭ്യൂഹം

ചെന്നൈ: കോണ്‍ഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു ബിജെപിലേക്കെന്ന് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നേരത്തെ ഖുഷ്ബു ഇക്കാര്യം നിഷേധിച്ചിരുന്നു.

ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാനിധ്യത്തില്‍ ആയിരിക്കും പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെയാണ് നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായത്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതില്‍ ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാര്‍ട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഹത്രസ് യുവതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുഷ്ബു പങ്കെടുത്തിരുന്നു.

Back to top button
error: