NEWS

കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി അനുകൂല പ്രഖ്യാപനം തിങ്കളാഴ്ച ,പാർട്ടിയ്ക്ക് ലഭിക്കുക 13 സീറ്റ്

കേരള കോൺഗ്രസ് മാണി വിഭാഗം തിങ്കളാഴ്ച ഇടതുമുന്നണിയോട് ആഭിമുഖ്യം പ്രഖ്യാപിക്കും .ജോസ് കെ മാണി വാർത്താ സമ്മേളനം നടത്തിയായിരിക്കും തീരുമാനം പ്രഖ്യാപിക്കുക .

Signature-ad

കഴിഞ്ഞതിനു മുമ്പത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജോസ് കെ മാണിയെ ചുമതലപ്പെടുത്തിയിരുന്നു .ഈ പശ്ചാത്തലത്തിൽ ജോസ് കെ മാണി സംഭവ വികാസങ്ങൾ കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു .ഇതിന്റെ അടിസ്ഥാനത്തിൽ ഇടതുമുന്നണി പ്രവേശനത്തിന് സ്റ്റിയറിങ് കമ്മിറ്റി അന്തിമ അംഗീകാരം നൽകി .

കോട്ടയം ജില്ലയിൽ പാർട്ടിയ്ക്ക് മികച്ച പരിഗണനയാണ് സിപിഐഎം നൽകുക എന്ന് ജോസ് കെ മാണി വിശദീകരിച്ചു .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് അർഹിച്ച അംഗീകാരം നൽകും .

പാലാ ,കാഞ്ഞിരപ്പള്ളി ,കടുത്തുരുത്തി ,പൂഞ്ഞാർ ,ചങ്ങനാശ്ശേരി സീറ്റുകൾ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് ലഭിക്കും .എന്നാൽ ഏറ്റുമാനൂർ ലഭിക്കില്ല .പേരാമ്പ്രയ്ക്ക് പകരം കുറ്റിയാടി നൽകും .തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ കേരള കോൺഗ്രസ് എം മത്സരിക്കും .ഇടുക്കിയും പാർട്ടിയ്ക്ക് തന്നെ .പത്തനംതിട്ട ,കൊല്ലം ജില്ലകളിൽ ഓരോ സീറ്റ് നൽകാനും ധാരണയുണ്ട് .

പാലാ ,കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ചില ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട് .എന്നാൽ അത് എൻസിപിയുമായും സിപിഐയുമായും ചർച്ച ചെയ്ത പരിഹരിക്കാം എന്നതാണ് സിപിഐഎം നൽകിയ ഉറപ്പ് .

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ഏതൊക്കെ വാർഡുകളിൽ മത്സരിക്കണം എന്ന പട്ടിക നിലവിൽ സിപിഐഎമ്മിന് കൈമാറിക്കഴിഞ്ഞു .കോട്ടയം ,പത്തനംതിട്ട ,ഇടുക്കി ജില്ലകളിലെ പട്ടിക ആണ് കൈമാറിയത് .

Back to top button
error: