NEWS
കോവിഡ് പരിഗണിച്ച് കൂടുതൽ സാമ്പത്തിക ഇളവുകൾ ഇല്ലെന്ന് കേന്ദ്രസർക്കാർ
കോവിഡ് പരിഗണിച്ച് ബാങ്ക് ലോൺ മൊറട്ടോറിയം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആവില്ലെന്ന് കേന്ദ്ര സർക്കാർ .സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചു .
സർക്കാരിന്റെ ധനകാര്യ പദ്ധതിയിൽ കോടതി ഇടപെടരുത് എന്ന ആവശ്യവും കേന്ദ്രം മുന്നോട്ട് വച്ചു .വിവിധ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന ആവശ്യം കോടതി പരിഗണിക്കരുത് .അത് സർക്കാരിന്റെ നയപരമായ കാര്യം ആണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു .
കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടാണ് സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് .നിലവിൽ കൂടുതൽ ഇളവുകൾ നൽകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു .