NEWS

റേറ്റിംഗ് തട്ടിപ്പ് :റിപ്പബ്ലിക് ടിവി സി എഫ് ഒ ഇന്ന് മുംബൈ പൊലീസിന് മുന്നിൽ ഹാജരാകും

റേറ്റിംഗ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിയ്ക്ക് കുരുക്ക് മുറുകുന്നു .റിപ്പബ്ലിക് ടിവി സി എഫ് ഒ ഇന്ന് മുംബൈ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും .

റിപ്പബ്ലിക് ടി വി ,ഫക്ത് മറാത്തി ,ബോക്സ് സിനിമ എന്നെ ചാനലുകൾ റേറ്റിംഗിൽ കൃത്രിമം കാട്ടി എന്നാണ് ആരോപണം .ഹൻസാ റിസേർച്ച് ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡിലൂടെ റേറ്റിംഗ് അളക്കുന്ന ഏജൻസി ബാർക്ക് ആണ് പൊലീസിന് പരാതി നൽകിയത് .ഏജന്റുമാർ വഴി മീറ്റർ സ്ഥാപിച്ചിരിക്കുന്ന വീടുകളിൽ ഏതുസമയവും നിശ്ചിത ചാനൽ തന്നെ വെയ്ക്കാൻ അനധികൃതമായി പ്രേരിപ്പിച്ചു എന്നാണ് കേസ് .

ഫക്ത് മറാത്തി ,ബോക്സ് സിനിമ എന്നീ ചാനലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അർണാബ് സ്വാമയെയും മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം .

Back to top button
error: