NEWS

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റില്‍. ദുബായില്‍ നിന്ന് അറസ്റ്റിലായെന്ന വാര്‍ത്ത എന്‍ഐഎ ആണ് പുറത്ത് വിട്ടത്.

യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.

Signature-ad

ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരേയാണ് ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപരമായ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഇവരുടെ ഭാഗത്ത് നിന്നും നടന്നൂവെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Back to top button
error: