NEWS

രാഹുലിന്റെ ട്രാക്ടർ റാലി തടഞ്ഞു ,പിന്തിരിയാതെ രാഹുൽ ഗാന്ധി -വീഡിയോ

കാർഷിക നിയമത്തിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ട്രാക്ടർ റാലി ഹരിയാന അതിർത്തിയിൽ തടഞ്ഞു .ബാരിക്കേഡ് തീർത്താണ് പോലീസ് രാഹുലിന്റെ റാലി തടഞ്ഞത് .ബാരിക്കേഡ് മറികടക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി .ജലപീരങ്കിയും പ്രയോഗിച്ചു .

ദൃശ്യങ്ങൾ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .”ഹരിയാന അതിർത്തിയിൽ വച്ച് അവർ ഞങ്ങളെ തടഞ്ഞു .ഞാൻ ഇങ്ങോട്ടും പോകുന്നില്ല .ഇവിടെ കാത്തിരിക്കുന്നതിൽ സന്തോഷമേയുള്ളൂ .ഒരു മണിക്കൂർ ,അഞ്ച് മണിക്കൂർ ,24 മണിക്കൂർ,100 മണിക്കൂർ ,1000 മണിക്കൂർ അല്ലെങ്കിൽ 5000 മണിക്കൂർ” -രാഹുൽ ട്വിറ്ററിൽ കുറിച്ചു .അതിർത്തി തുറക്കും വരെ കാത്തിരിക്കാൻ ആണ് രാഹുൽ ഗാന്ധിയുടെ തീരുമാനം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button