വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ പ്രചരിപ്പിച്ചു; പ്രമുഖ സീരിയല്‍ നടനും ഡോക്ടറും അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജനഗ്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടറും അറസ്റ്റില്‍.

വര്‍ക്കല സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്തുവെന്നുമാണ് പരാതി.

ഡോക്ടര്‍ക്കും നടനും പുറമേ മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യാജ സിം കാര്‍ഡുകള്‍ തരപ്പെടുത്തി കൊടുത്ത സിം ഏജന്റിനെയും അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *