ഒരേ നായകനെ വച്ച് രണ്ട് സംവിധായകര്‍ ചെയ്ത ഒരേ സിനിമ; ‘വര്‍മ’ ഒടിടി റിലീസിന്
വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റിമേക്കാണ് ബാല സംവിധാനം ചെയ്ത വര്‍മ. തമിഴ് നടന്‍ ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാവേണ്ടിയിരുന്നതും ഇത് തന്നെയായിരുന്നു.
എന്നാല്‍ നിര്‍മാതാക്കളുമായുളള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ചിത്രം നടന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 6ന് സിംപ്ലിസൗത്തിലൂടെയാണ് പ്രദര്‍ശനം.
മേഘ്‌ന ചൗധരിയാണ് ബാല ഒരുക്കിയ വര്‍മയില്‍ നായികയായെത്തുന്നത്. ഒരേ നായകനെ വച്ച് രണ്ട് സംവിധായകര്‍ ചെയ്ത ഒരേ സിനിമയുടെ ഒരേ ഭാഷയിലെ റീമേക്ക് എന്ന അപൂര്‍വതയോടെയാണ് വര്‍മ പ്രേക്ഷകരിലേക്കെത്തുന്നത്.
നിര്‍മ്മാതാക്കളുമായുളള ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബാല വര്‍മ്മ എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്ന് ബാല ചെയ്ത റീമേക്കില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സിനിമ മറ്റൊരു സംവിധായകനൊപ്പം വീണ്ടും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
പിന്നീട് ബാല സംവിധാനം ചെയ്ത വര്‍മ്മയുടെ കോ ഡയറക്ടറായ ഗിരിസായ നായികയെ ഉള്‍പ്പെടെ മാറ്റി ചിത്രം ആദിത്യ വര്‍മ്മയെന്ന പേരില്‍ രണ്ടാമത് ചിത്രീകരിക്കുകയും 2019 നവംബറില്‍ ചിത്രം പുറത്തിറക്കുകയും ചെയ്തു.
Get ready to watch Director Bala's much-awaited #Varmaa
World premiere on 6th October, exclusively only on Simply South!@E4Emovies @e4echennai #DirectorBala #DhruvVikram #MeghanaChowdary @raizawilson @radhanmusic #IdhuVeraLevelEntertainment #SayNoToPiracy #VarmaaOnSimplySouth pic.twitter.com/5YrhNoXOjr
— Simply South (@SimplySouthApp) October 1, 2020