NEWS

കേരളത്തില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ മാസം 15ന് ശേഷം സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുളള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല. നാലാം ഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക,മത ചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുളള ഇളവുകള്‍മാത്രം മതിയെന്നാണ് തീരുമാനം. വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ എന്ന നിയന്ത്രണം തുടരും.

അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ സിആര്‍പിസി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. മരണാനന്തര ചടങ്ങുകള്‍ , വിവാഹം എന്നിങ്ങനെ ഇളവുകള്‍ അനുവദിച്ചിട്ടുളളവ ഒഴികെ, സംസ്ഥാനത്ത് ഇന്ന് രാവിലെ 9 മണിമുതല്‍ 31-ാം തിയതി വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളുമാണ് നിരോധിച്ചിരിക്കുന്നത്.

Back to top button
error: