NEWS

ലഹരിക്കേസില്‍ സഞ്ജനയുടെ വെളിപ്പെടുത്തല്‍

ബെംഗൂരു ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇപ്പോഴിതാ ലഹരിക്കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുടെ വെളിപ്പെടുത്തലാണ് വാര്‍ത്തയായിരിക്കുന്നത്. തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് എഐംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ നഷ്ടപ്പെട്ടതായി ലഹരിക്കേസില്‍ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗല്‍റാണി വെളിപ്പെടുത്തുന്നു.

ലഹരിക്കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനാണ് സഞ്ജന മൊഴി നല്‍കിയത്. ഈ കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്. അതേസമയം, സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകളുളളതായി തെളിഞ്ഞു.

Signature-ad

നടി രാഗിണി ദ്വിവേദിയുടെയും മറ്റും കളളപ്പണ വെളുപ്പിക്കല്‍ കോസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ ഹവാല ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ലഹരിക്കേസല്‍ അറസ്റ്റിലായ മുഴുവന്‍ ആളുകളുടേയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വിദേശ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.

Back to top button
error: