സമൂഹമാധ്യമങ്ങള്‍ വഴി കന്യാസ്ത്രീകളെ അപമാനിച്ചു; യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ കേസ്
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് കൈയ്യേറ്റം ഏറ്റുവാങ്ങേണ്ടി വന്ന യൂട്യൂബര്‍ വിജയ് പി നായരുടെ വാര്‍ത്തയുടെ ചൂട് മാറുന്നതിന് മുമ്പ് മറ്റൊരു യൂട്യൂബര്‍ കൂടി .
കന്യാസ്ത്രീകളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പത്തനംതിട്ട കലത്തൂര്‍ സ്വദേശി യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെയാണ് ഇപ്പോള്‍ വനിതാകമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. സാമുവലിനെതിരെ 139 പരാതികളാണ് വനിതകമ്മീഷന് ലഭിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനലുകളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി.
സംഭവം നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് വനിത കമ്മിഷന്‍. വിജയ് പി നായര്‍ക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് യൂട്യൂബ് വീഡിയോകള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്തത്.