ഭോജ്പുരി നടന്‍ തൂങ്ങി മരിച്ചനിലയില്‍

മുംബൈ: ഭോജ്പുരി നടന്‍ അക്ഷത്‌ ഉത്കര്‍ഷ് മരിച്ചനിലയില്‍. 26 വയസ്സായിരുന്നു. അന്ധേരിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമയില്‍ അവസരം ലഭിക്കാത്തതും സാമ്പത്തിക പരാധീനതയുമാണു കാരണമെന്നാണ് പൊലീസ് നിഗമനം.

ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണ് മൃതദേഹം ആദ്യം കണ്ടത്. രാത്രി 11 വരെ ഒരുമിച്ചു സംസാരിച്ചിരുന്നതായും താന്‍ ശുചിമുറിയില്‍ പോയി വന്നപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നെന്നും യുവതി പറഞ്ഞു. അതേസമയം, ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.

2 വര്‍ഷം മുന്‍പ് സിനിമാ മോഹവുമായി മുംബൈയിലെത്തിയ അക്ഷത്‌, സുഹൃത്തുക്കളില്‍ നിന്നു പണം കടം വാങ്ങിയാണു ജീവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍- 1056, 0471 2552056)

Leave a Reply

Your email address will not be published. Required fields are marked *