കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്; കന്നട നടി നിവേദിതയ്‌ക്കെതിരെ ട്രോളുകള്‍

പ്പോള്‍ മൊത്തത്തില്‍ എങ്ങും ഒരു ലഹരി മയമാണ് . ലഹരിക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ കന്നട നടി നിവേദിതയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെടുകയാണ് നടി.

കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണെന്നും ഇത് നിയമ വിധേയമാക്കുന്നതിന് മുമ്പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ടെന്നും താരം പറയുന്നു. മാത്രമല്ല നടിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ്.

നടിക്കെതിരെ ട്രോളുകളും കേസെടുക്കണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകള്‍.

niveditha-trolled-online-for-comparing-cannabis-to-tulasi-leaves

Leave a Reply

Your email address will not be published. Required fields are marked *