നായികാ പ്രാധാന്യമുള്ള ഐശ്വര്യ ലക്ഷ്മിയുടെ “അര്‍ച്ചന 31 നോട്ട് ഔട്ട് “

നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയായ ” അര്‍ച്ചന 31 Not Out”-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐശ്വര്യ ലക്ഷ്മി തന്റെ പിറന്നാൾ ദിനത്തില്‍ തന്റെ ഫേയ്സ് ബുക്കിലൂടെ ഇന്ന് റിലീസ് ചെയ്തു.

” ദേവിക +2 Biology “, “അവിട്ടം ” എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാര്‍
“അർച്ചന 31 Not Out” സംവിധാനം ചെയ്യുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിന്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ്.

അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്,എഡിറ്റിംഗ്-മുഹ്സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ് പി വേലായുധൻ,ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍,അസോസിയേറ്റ് ഡയറക്ടര്‍-സമന്ത്യക് പ്രദീപ്,സൗണ്ട്-വിഷ്ണു പി സി,അരുണ്‍ എസ് മണി,പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്,
നവംബർ 15-ന് പാലക്കാട്‌ ചിത്രീകരണം തുടങ്ങും.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *