റംസിയുടെ ആത്മഹത്യ :തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് സീരിയൽ താരം ലക്ഷ്മി പ്രമോദ് – NewsThen EXCLUSIVE-VIDEO

വര്‍ക്കല സ്വദേശി റംസി എന്ന പെണ്‍കുട്ടിയുടെ നരഹത്യയുമായി ബന്ധപ്പെട്ടാണ് പ്രശസ്ത സീരിയല്‍ നടി ലക്ഷ്മി പ്രമോദ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ലക്ഷ്മിയുടെ ഭര്‍ത്താവ് അസറിന്റെ സഹോദരന്‍ ഹാരിസിന്റെ കാമുകിയായിരുന്നു റംസി. ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട പ്രണയബന്ധമാണ് ഹാരിസും റംസിയുമായി ഉണ്ടായിരുന്നത്. പ്ലസ് ടു വിന് ശേഷം കംപ്യൂട്ടര്‍ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഇരുവരും തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പ്രണയം കടുത്തതോടെ ഹാരിസ് നേരിട്ട് റംസിയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു. പക്ഷേ പഠനം പൂര്‍ത്തിയാക്കിയിട്ടു മതി കല്യാണം എന്ന അഭിപ്രായമായിരുന്നു. റംസിയുടെ മാതാപിതാക്കള്‍ക്ക്.

അതേ തുടര്‍ന്ന് തന്റെ കാമുകന്റെ വീട്ടുകാരും ബന്ധുക്കളുമൊക്കെയായി അടുത്ത ബന്ധം സ്ഥാപിച്ചു. അങ്ങനെയാണ് ഹാരിസിന്റെ ജ്യേഷ്ഠന്‍ അസറിന്റെ ഭാര്യയും അറിയപ്പെടുന്ന സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദുമായി അവള്‍ ഗാഢബന്ധത്തിലായത്. സുന്ദരിയായ റംസി, ലക്ഷ്മി പ്രമോദിനൊപ്പം ലൊക്കേഷനുകളിലെ സ്ഥിര സാന്നിധ്യമായി. എല്ലാ സീരിയല്‍ സെറ്റുകളിലും ഊണും ഉറക്കവും താമസവുമൊക്കെ ഇരുവരും ഒരുമിച്ചായിരുന്നു.

ഇതിനിടെ ഹാരിസുമായുള്ള പ്രണയം റംസി അഭംഗുരം തുടരുന്നുണ്ടായിരുന്നു. കമിതാക്കളെ പരസ്പരം കാണാനും ഒന്നിച്ചു കൂടാനുമൊക്കെ അവസരമൊരുക്കി ക്കൊടുത്തതും ഒടുവില്‍ റംസിയെ ആ നരഹത്യയിലേക്ക് നയിച്ചതും ലക്ഷ്മി പ്രമോദ് ആണെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം.

അനുകൂലമായ അവസരങ്ങള്‍ ലഭിച്ചതോടെ ഹരിസും റംസിയും ശാരീരികമായി അടുത്തു. ഒടുവില്‍ അവള്‍ ഗര്‍ഭിണിയായി. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ഗര്‍ഭഛിദ്രമല്ലാതെ മറ്റു വഴികളില്ലെന്ന് ഹാരിസും അസറും മറ്റും തിരിച്ചറിഞ്ഞു. അങ്ങനെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്തിയത്.

റംസിയോടൊപ്പം ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും ഹാരിസും അയാളുടെ ബാപ്പ അബ്ദുള്‍ ഹക്കീമും ഉമ്മ ആരിഫയും അനുഗമിച്ചിരുന്നുവെന്നാണ് ആരോപണം.

ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെ ഉടന്‍ വിവാഹം നടത്തണമെന്ന് റംസി വാശിപിടിച്ചു. പക്ഷേ പല ഒഴിവുകള്‍ പറഞ് ഹാരിസ് വഴുതി മാറി. അതേ തുടര്‍ന്ന് ലക്ഷ്മി പ്രമോദിന്റെ ഉപദേശപ്രകാരമാണ് അവള്‍ ഗര്‍ഭഛിദ്രത്തിന് സമ്മതിച്ചെന്നാണ് റംസിയുടെ ചേച്ചി അന്‍സി ആരോപിക്കുന്നത്.

സംഭവിച്ച കാര്യങ്ങളെല്ലാം റംസി തന്നോടു പറഞ്ഞിരുന്നതായി അന്‍സി വെളിപ്പെടുത്തുന്നു.

അനുജത്തിയെ കാമുകനും വീട്ടുകാരും ചേര്‍ന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വിവരം അന്‍സി തന്റെ ഭര്‍ത്താവിനെയും അറിയിച്ചു. അയാള്‍ സംഭവങ്ങളുടെ നിജസ്ഥിതി ഹാരിസിനോടു തന്നെ ചോദിച്ചു. തെറ്റുകള്‍ ഏറ്റു പറഞ്ഞ ഹാരിസ് അയാളോടു മാപ്പ് പറഞ്ഞു തലയൂരി

അതിനു ശേഷമാണ് ഈ ദുരന്തങ്ങളത്രയും അരങ്ങേറിയത്.

പരസ്പരം സീരിയലിലെ സ്മൃതി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ പ്രശസ്തയായ ലക്ഷ്മി പ്രമോദ് തുടര്‍ന്ന് വില്ലത്തിയായി ഒട്ടനവധി പരമ്പരകളില്‍ കഴിവുകള്‍ തെളിയിച്ചു. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറിയ പൂക്കാലം വരവായി എന്ന സീരിയലിലെ അവന്തികയും ലക്ഷ്മിയുടെ കരിയറിലെ മികച്ച കഥാപാത്രമാണ്. ഒപ്പം ഏഷ്യാനെറ്റിലെ പൗര്‍ണമി തിങ്കളാണ് ലക്ഷ്മി പ്രമോദിന്റെ ഏറ്റവും പുതിയ സീരിയല്‍

ഇതത്രയും കെട്ടിച്ചമച്ച കഥകളാണെന്നും നടിയായ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനകളാണ് ഇതിന് പിന്നിലെന്നും ലക്ഷ്മി പ്രമോദ് ന്യൂസ് ദെന്‍ മീഡിയയോട് പ്രതികരിച്ചു. ലക്ഷ്മി പ്രമോദിന്റെ വാക്കുകളിലേക്ക്……

Leave a Reply

Your email address will not be published. Required fields are marked *