NEWS

കെട്ടിച്ചമച്ച അപവാദത്തിന്റെ പേരിൽ ജലീൽ രാജിവക്കേണ്ടതില്ല ,നയം വ്യക്തമാക്കി മുഖ്യമന്ത്രി

കെട്ടിച്ചമച്ച അപവാദത്തിന്റെ പേരിൽ ജലീൽ രാജിവക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .യു എ ഇ കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ട് വന്നതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ചോദ്യം ചെയ്തത് .ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇ ഡിയ്ക്ക് കിട്ടിയിരുന്നു ഈ പശ്ചാത്തലത്തിൽ ആണ് ചോദ്യം ചെയ്തത് .

ഖുർആൻ കാര്യത്തിൽ ജലീൽ യു എ ഇ കോൺസുലേറ്റ് ജനറലിനെ വിളിച്ചതിൽ തെറ്റില്ല .വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്നത് ജലീൽ ആണ് .സാധാരണ നടക്കാറുള്ള കാര്യങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ല .എന്ത് ആരോപണമാണ് ജലീലിന്റെ പേരിൽ ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു .

Signature-ad

ഇ പി ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്നതിൽ അസ്വാഭാവികത ഇല്ല .അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു .

Back to top button
error: