വെള്ളരിക്കാപട്ടണത്തിന് വന്‍വരവേല്പ് ആശംസനേര്‍ന്ന് പ്രമുഖര്‍

‘ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്. സ്മാഷിങ് മഞ്ജുവാര്യര്‍ ആന്‍ഡ് ബ്രില്യന്റ് സൗബിന്‍’പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ വാക്കുകളാണിത്.

ഇദ്ദേഹം മാത്രമല്ല ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ നായകന്‍ മാധവനും പ്രിയദര്‍ശനും ടൊവിനോ തോമസും ബിജുമേനോനും സൈറസ് ബ്രോച്ചയുമെല്ലാം മഞ്ജുവും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന ‘വെള്ളരിക്കാപട്ടണ’ണത്തിന് ആശംസകളുമായെത്തി.

മലയാളത്തില്‍ അടുത്ത കാലത്ത് ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഇത്ര വലിയ വരവേല്പ് ലഭിച്ചിട്ടില്ല.
ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍സിനിമയുടെ വിവിധമേഖലകളില്‍ നിന്നുള്ളവരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസ നേരാനെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസനേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. ‘വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍’ എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്.

മലയാളസിനിമയിലെ പ്രമുഖരെല്ലാം ആശംസകളുമായി വെള്ളരിക്കപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ബിജുമേനോനും ടൊവിനോയ്ക്കും പുറമേ ജോജുജോര്‍ജ്,സലിംകുമാര്‍,അജുവര്‍ഗീസ്,സൈജുകുറുപ്പ്,സുരേഷ്‌കൃഷ്ണ,അര്‍ജുന്‍ അശോകന്‍,കൃഷ്ണശങ്കര്‍,നവ്യനായര്‍,അനുസിത്താര,രജീഷ വിജയന്‍,അനുശ്രീ,റീനുമാത്യൂസ്,അനുമോള്‍,മാലപാര്‍വതി,ഉണ്ണിമായ,നൂറിന്‍ ഷെറീഫ്,സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍,ആഷിഖ് അബു,ദിലീഷ് പോത്തന്‍,മേജര്‍ രവി,സലിം അഹമ്മദ്,അനൂപ് കണ്ണന്‍,എബ്രിഡ് ഷൈന്‍,ബേസില്‍ ജോസഫ് തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടുന്നു.
പ്രശസ്ത ടി.വി.അവതാരകനും കൊമേഡിയനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുമായ സൈറസ് ബ്രോച്ചയും വെള്ളരിക്കാപട്ടണം ടീമിന് ആശംസനേര്‍ന്നു. ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു പ്രമുഖ താരം.
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന്‍ എ.എല്‍.വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

തെന്നിന്ത്യന്‍താരങ്ങളായ മേഘ ആകാശ്,നിധി അഗര്‍വാള്‍,റൈസ വില്‍സന്‍,അക്ഷരഗൗഡ,രജീന കസാന്‍ഡ്ര,ഹേബ പട്ടേല്‍
തെന്നിന്ത്യയിലെ പ്രമുഖസംവിധായകരായ വിക്രം കുമാര്‍,ആര്‍.രവികുമാര്‍,അറുമുഖ കുമാര്‍,ജോണ്‍ മഹേന്ദ്രന്‍
പ്രമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ, പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല,പ്രമുഖ തെന്നിന്ത്യന്‍ നടന്മാരുടെ പി.ആര്‍.മാനേജറായ വംശികാക തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *