NEWS
സ്വപ്നയുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം ,വെടി പൊട്ടിച്ച് ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രി ആരാണ് എന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .എന്നാൽ താൻ ആ പേര് പറയില്ല .സർക്കാർ തന്നെ ഇക്കാര്യം വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസിൽ ഒരു മന്ത്രിയുടെ കൂടി പേര് ആരോപണമായി ഉയർന്നു വരുന്നുണ്ട് .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആരോപണം .സ്വപ്നയുമായി നിരന്തരം ചാറ്റ് ചെയ്യുന്ന ആളാണ് ഈ മന്ത്രി എന്നാണ് റിപ്പോർട്ട് .മന്ത്രി സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട് .