സ്വപ്ന സുരേഷുമായി നിരന്തരം സന്ദേശങ്ങൾ ,ബാലരാമപുരത്തെ സ്വപ്നയുടെ വീട്ടിൽ നാലുതവണ പോയ വ്യക്തി ,ഡിജിറ്റൽ തെളിവുകളിൽ തെളിഞ്ഞു വന്നുവെന്ന് പറയുന്ന രണ്ടാമത്തെ മന്ത്രി ആര് ?

സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് മാധ്യമങ്ങൾ ആരോപിക്കുന്ന മന്ത്രി ആരാണെന്നു പരതുകയാണ് രാഷ്ട്രീയ കേരളം .സ്വപ്ന സുരേഷിന്റെ ഡിജിറ്റൽ റെക്കോർഡുകൾ ഇ ഡി പരിശോധിച്ചപ്പോൾ ആണ് ഈ മന്ത്രിയുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് .ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഉണ്ടത്രേ .

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പ്രതിപക്ഷത്തിന് നല്ല ആയുധമാണ് നൽകിയത് .മന്ത്രിയെ ഇ ഡി ഇനിയും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട് .അതിനു പിന്നാലെയാണ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ പെടുന്നത് .

ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ മന്ത്രിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട വിദേശ ആവശ്യത്തിന് മന്ത്രി സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടു എന്നാണ് വിവരം .മന്ത്രിയുടെയും സ്വപ്നയുടെയും സന്ദേശങ്ങളിലൂടെയുള്ള ആശയ വിനിമയം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട് .

സ്വപ്നയുടെ ബാലരാമപുരത്തെ വീട്ടിൽ മന്ത്രി നാല് പ്രാവശ്യം സന്ദർശിച്ചു എന്നാണ് റിപ്പോർട്ട് .ഇതിന്റെയെല്ലാം തെളിവുകൾ എൻ ഐ എ ശേഖരിച്ചു എന്നാണ് വിവരം .

മന്ത്രിയുടെ പേര് തനിക്കറിയാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു .എന്നാൽ സർക്കാർ തന്നെ അക്കാര്യം വ്യക്തമാക്കട്ടെ എന്നാണ് ചെന്നിത്തലയുടെ നിലപാട് .

ഇതിനു പിന്നാലെ രണ്ടു ദിവസം മുൻപ് കോവിഡ് ഭീഷണിയുമായി വന്ന തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാൻ ഇല്ല എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തി .സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഈ പരാമർശം .എന്തുകൊണ്ടാണ് മന്ത്രിയെ കാണാത്തത് എന്ന് എല്ലാവര്ക്കും അറിയാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *