NEWS

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ ഖു​ര്‍​ആ​ന്‍ കൊ​ണ്ടു​വ​ന്ന​തി​ല്‍ ക​സ്റ്റം​സ് കേ​സെ​ടു​ത്തു

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ കൊ​ണ്ടു​വ​രുന്ന സാധനങ്ങള്‍ പു​റ​ത്ത് വി​ത​ര​ണം ചെ​യ്യുന്നതിന് പ്രത്യേക കേന്ദ്രാനുമതി വേണം എന്നാണ് നിയമം. യു​.എ​.ഇ കോ​ണ്‍​സു​ലേ​റ്റി​നെ എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം.

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ കൊ​ണ്ടു​വ​രു​ന്ന​ത് കൊ​ണ്‍​സു​ലേ​റ്റ് ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്തു​ക്ക​ളാ​ണ്. ഇ​ത് വി​ത​ര​ണം ചെ​യ്യ​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ്രത്യേക അ​നു​മ​തി ആ​വ​ശ്യ​മാ​ണത്രേ.

അ​തേ​സ​മ​യം, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ​ഡി) എ​ൻ​.ഐ​.എ​യ്ക്കും പി​ന്നാ​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്റെ മൊഴിയെടുക്കാൻ ഒ​രു​ങ്ങു​ന്നു എന്ന് റിപ്പോർട്ട് ഉണ്ട്.

മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ ഇ​റ​ക്കി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് ആ​ക്ട് പ്ര​കാ​രം മൊ​ഴി​യെ​ടു​ക്കു​ക. ഇ​തി​ന് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കുമെന്നാണ് റിപ്പോർട്ട്.

Back to top button
error: