TRENDING

24 മണിക്കൂറിനുള്ളില്‍ 96,424 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ദിനംപ്രതി വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,174 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ഉം 84,372 പേരുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു.

10,17,754 പേരാണ് നിലവില്‍ രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 41,12,552 പേര്‍ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്.

നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Back to top button
error: