TRENDING

രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് മുദ്ര

മുംബൈ: രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്)മുദ്ര. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ചൈനയില്‍നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നല്‍കുകയായിരുന്നു.

പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബി.എസ്.എസ്. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കേഷനില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.

Signature-ad

ജര്‍മന്‍ മാര്‍ക്കറ്റ് ഡേറ്റ പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ഇതുവരെ വലിയ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്.

Back to top button
error: