എറണാംകുളത്ത് നിന്ന് അൽക്വയ്‌ദ ബന്ധമുള്ള 3 പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സംസ്ഥാന പോലീസ് വിവരമറഞ്ഞത് ഏറെ വൈകി .എൻഐഎയുടെ ഡൽഹി ഓഫീസ് കൊച്ചി,ബംഗാൾ ഓഫീസുകളെ ഏകോപിപ്പിച്ച് ആണ് പദ്ധതി ആസൂത്രണം ചെയ്തത് .വെള്ളിയാഴ്ചയാണ് സംസ്ഥാന പോലീസിന്റെ സഹായം എൻഐഎ തേടിയത് . ഇന്നലെ മാത്രമാണ് ഇവർ അൽക്വയ്‌ദക്കാർ ആണെന്ന് സംസ്ഥാന പോലീസ് മനസിലാക്കുന്നത് .
തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ,ആഭ്യന്തര സുരക്ഷാ എന്നീ വിഭാഗങ്ങൾക്ക് മാസങ്ങളായി നാഥനില്ല .ഒരു എസ് പിയുടെ നിയന്ത്രണത്തിൽ ആയിരുന്നു സ്‌ക്വാഡ് .സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്താനും തടയാനും രൂപീകരിച്ചതാണ് സ്‌ക്വാഡ് .എന്നാൽ ഇപ്പോൾ തലവനില്ല .
ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഇന്റലിജൻസ് എ ഡി ജി പിയുടെ കീഴിൽ ഡി ഐ ജി ,എസ് പി തസ്തികകൾ ഉണ്ടായിരുന്നു .എന്നാൽ ഇവിടെയും ആളുകൾ ഇല്ല .പിടിയിലായവരുടെ ആശയവിനിമയം ബംഗാളിയിൽ ആയിരുന്നതിനാൽ സൈബർ ഡോമിനും ഇത് കണ്ടെത്താൻ ആയില്ല .
അതിഥി തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ തിരിച്ചറിയൽ രേഖ നൽകണം എന്നാണ് ചട്ടം .എന്നാൽ പിടിയിലായ 3 പേരിൽ ഒരാളുടെ രേഖ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത് .പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന മുസാഫർ ഹുസൈന്റെ തൊഴിൽ കരാറുകാരൻ മാത്രമാണ് രേഖ നൽകിയത് .ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചില പരിശോധനകൾ ക്യാമ്പുകളിൽ നടന്നിരുന്നെങ്കിലും കോവിഡ് വന്നതോടെ അതും നിലച്ചു .
ഓപ്പറേഷനെ പറ്റി എൻഐഎ കൊച്ചി പോലീസുമായി ആശയവിനിമയം നടത്തിയത് വെള്ളിയാഴ്ച അർധരാത്രി 12 നു .നടപടിക്ക് സഹായം വേണം എന്നായിരുന്നു ആവശ്യമെങ്കിലും നടപടി എന്താണെന്നു പറഞ്ഞില്ല .