അൽ ക്വയ്‌ദയുടെ വലയിൽ മലയാളികളും ,കൂടുതൽ അറസ്റ്റിനു സാധ്യത

അൽ ക്വയ്‌ദയുമായി ബന്ധമുള്ളവരിൽ മലയാളികളും ഉൾപ്പെടുന്നുവെന്നു വിവരം .കേരളത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് എൻ ഐ എ നൽകുന്ന സൂചന .മുംബൈ ,ഭോപ്പാൽ എന്നിവിടങ്ങളിലേക്കും അന്വേഷണം നീട്ടുമെന്നാണ് വിവരം .

രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പലയിടത്തും എൻഐഎ സംഘം തങ്ങിയിരുന്നു .ജെ എം ബി എന്ന ഐഎസ് പിന്തുണയുള്ള ബംഗ്ളാദേശ് സംഘടനയ്ക്ക് കേരളത്തിലും വേരുകൾ ഉള്ളതായി സംശയിക്കപ്പെടുന്നുണ്ട് .2019 ൽ സംസ്ഥാനത്ത് നിന്ന് പിടിക്കപ്പെട്ട 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു .അതിഥി തൊഴിലാളികളുടെ ലേബലിൽ ആയിരുന്നു ഇവരുടെ പ്രവർത്തനം .

ഐ എസിന്റെ സ്ലീപ്പിങ് സെല്ലുകൾ ആയി പ്രവർത്തിക്കുന്ന മുപ്പതോളം പേർ നിരീക്ഷണത്തിൽ ആണെന്നാണ് വിവരം . കേരളത്തെ ഒളിത്താവളം ആയാണ് ഇത്തരം സംഘടനകൾ കണക്കാക്കുന്നത് എന്നാണ് റിപ്പോർട് .

Leave a Reply

Your email address will not be published. Required fields are marked *