NEWS

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്.

കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്‌സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉളളത്. നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

Back to top button
error: