സച്ചിൻ പൈലറ്റ് ക്യാമ്പ് എംഎൽഎമാർ നിയമസഭയിലെത്തുമെന്ന് വിമത എംഎൽഎ, എന്നാൽ ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണോ എന്ന് സച്ചിൻ പൈലറ്റ് തീരുമാനിക്കും
രാജസ്ഥാനിൽ രാഷ്ട്രീയ കളികൾ മാറിമറിയുന്നു. തങ്ങളുടെ വിഭാഗം എംഎൽഎമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റ് വിഭാഗം എംഎൽഎ പറഞ്ഞു. ഇപ്പോൾ എംഎൽഎമാർ ഹരിയാനയിൽ ആണ് ഉള്ളതെന്ന് ഉദയ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.
തങ്ങൾ ആരും കോൺഗ്രസ് പാർട്ടിക്ക് എതിരല്ലെന്നും വിമത എംഎൽഎ പറഞ്ഞു. ഹൈക്കമാൻഡ് തങ്ങളെ വിശദമായി കേൾക്കണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിക്കായുള്ള തങ്ങളുടെ സമരം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ വിമത എംഎൽഎമാർ അശോക് സിംഗ് ഗെഹ്‌ലോട്ട് സർക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമോ എന്ന് ചോദ്യമുണ്ടായി. ” അത് സച്ചിൻ പൈലറ്റ് തീരുമാനിക്കും. സച്ചിൻ പൈലറ്റ് പറഞ്ഞാൽ അശോക് ഗെഹ്‌ലോട്ട് സർക്കാറിന് അനുകൂലമായി ഞങ്ങൾ വോട്ട് ചെയ്യും ” ഗജേന്ദ്ര സിംഗ് ശെഖാവത്ത് വ്യക്തമാക്കി. ബിജെപിയുമായി തങ്ങൾ ആശയവിനിമയം നടത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.