TRENDING
വിമാനത്താവളത്തിൽ ഇനി ചായക്ക് അധികവില ഈടാക്കുമെന്ന് ടെൻഷൻ അടിക്കേണ്ട, പ്രധാനമന്ത്രിയുടെ നിർദേശം ഉണ്ട്

വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഷാജിക്ക് ഒരു ചായക്ക് 100 രൂപ നൽകേണ്ടി വന്നു.
വിഷയത്തിൽ പ്രധാനമന്ത്രി തന്നെ ഇടപെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുകടികളും ഇനിമുതൽ നൽകിത്തുടങ്ങണം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദ്ദേശം വന്ന കാര്യം ഷാജി അറിയുന്നത്.






