NEWS
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ഡൽഹിയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ട്വിറ്ററിലൂടെ അമിത്ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അമിത് ഷാ പറയുന്നു. ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ്.
തന്റെ ആരോഗ്യനില മെച്ചമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറിയതെന്നും അമിത് ഷാ പറയുന്നു. ഏതാനും ദിവസങ്ങളിലായി അമിത്‌ഷായുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.