Month: August 2020

  • കെ എസ് ഇ ബി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?കെ എസ് ഇ ബിയുടെ വിശദീകരണം

    കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ – കെ എസ് ഇ ബി വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ കരസ്ഥമാക്കിയെന്നും അവകാശപ്പെട്ട് ഇക്കഴിഞ്ഞ ദിവസം കെ ഹാക്കേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജ് രംഗത്ത് വന്നിരുന്നു. ചില മാധ്യമങ്ങൾ ഇത് വാർത്തയുമാക്കി. ഇക്കാര്യത്തിൽ കെ എസ് ഇ ബിയുടെ ഐടി വിഭാഗം വിശദമായ പരിശോധന നടത്തി. കെ എസ് ഇ ബിയുടെ Quick Pay എന്ന സംവിധാനം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്ത് കിട്ടിയ വിവരങ്ങൾ മാത്രമാണ് ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്നവർക്ക് ലഭ്യമായത്. കൺസ്യൂമർ നമ്പരോ, ഫോൺ നമ്പരോ നൽകി ഏറ്റവും ഒടുവിലെ ബിൽ കാണാനും, ബിൽ തുക അറിയാനും സഹായിക്കുന്ന ലിങ്കുകളാണ് ഇവ. മുൻ പെയ്മെന്റ് സംബന്ധിച്ച വിവരങ്ങളോ, ബാങ്ക് / കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങളോ, മറ്റ് വ്യക്തിപരമായ ഏതെങ്കിലും വിവരമോ ഒന്നും ഈ ലിങ്കുകൾ വഴി ലഭ്യമാകില്ല, ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. ഹാക്കർമാർ…

    Read More »
  • NEWS

    കസ്റ്റംസ് അതീവരഹസ്യമായി ചോദ്യംചെയ്തത് പടിഞ്ഞാറെ കോട്ടയിലെ ചാർട്ടേഡ് അക്കൗണ്ടന്റിനെ, പണസംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ട് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന് നിർദേശിച്ചത് എന്ന് സ്വപ്നയുടെ മൊഴി

    സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിൽ ഓഫീസ് നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ. സ്വപ്ന സുരേഷ്നോടൊപ്പം ബാങ്ക് ലോക്കർ എടുത്ത ആളാണ് ഇയാൾ. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ബന്ധമുണ്ടോ എന്നത് മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിനോപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിൽ ഉള്ള ഒരു ബാങ്കിലാണ് ലോക്കർ തുറന്നത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവും ആണ് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ ലാഭം എന്നാണ് സ്വപ്നയുടെ മൊഴി. ശിവശങ്കരൻറെ ആദായനികുതി റിട്ടേണുകൾ തയ്യാറാക്കുന്ന ആളെന്ന നിലയിലാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. കടത്തുകാർക്ക് സഹായം നൽകി എന്ന് കരുതുന്ന പോലീസുകാരനും ഈ സിഎകാരനുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

    Read More »
  • NEWS

    കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർ തലത്തിലും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

    കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർതലത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. സ്വകാര്യ സംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചു. സമീപ വർഷങ്ങളിലെ കരാറുകൾ കസ്റ്റംസ് പരിശോധിച്ചേക്കും. ദുബായിലും മറ്റു മലയാളികൾ ഉൾപ്പെട്ട കേസുകൾ ഒതുക്കി തീർക്കാൻ സ്വപ്ന സ്വാധീനം ഉപയോഗിച്ചിരുന്നു എന്നും സൂചനയുണ്ട്. ഇവരിൽ ചിലർ ജൂലൈ അഞ്ചിന് സ്വപ്നയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഇവരുടെ മൊഴി എടുത്തേക്കും. മൊഴിക്കനുസരിച്ചുള്ള പണം സ്വപ്നയിൽ നിന്ന് കണ്ടെത്തിയില്ല എന്നത് കസ്റ്റംസിനെ കുഴക്കുന്ന കാര്യമാണ്. കാര്യങ്ങൾ സ്വപ്ന പറഞ്ഞ രീതിയിൽ ആണെങ്കിൽ നല്ലൊരു സമ്പാദ്യം ഉണ്ടാകും. എന്നാൽ ഒരു കോടി രൂപയോളം മാത്രമാണ് സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത്. ബാക്കി പണം കണ്ടെത്താനുള്ള അന്വേഷണം കസ്റ്റംസ് തുടരുകയാണ്. ഇതിനിടെ ശിവശങ്കർ സ്വപ്നയെ താക്കീതു ചെയ്തതായും സൂചനയുണ്ട്. സ്വപ്നയുടെ ഇടപാടുകൾ കൈവിട്ടുപോകുന്നുവെന്ന് കണ്ടതിനെത്തുടർന്നാണ് ഇത് എന്നാണ് വിവരം. അതുകൊണ്ടായിരിക്കാം സ്വർണം പിടിയിലായ വിവരം പറഞ്ഞപ്പോൾ അദ്ദേഹം…

    Read More »
  • NEWS

    സമൂഹമാധ്യമങ്ങളിൽ ഹാക്കിംഗ്, മുന്നറിയിപ്പുമായി കേരള പോലീസ്

    സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പോലീസ് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്. https://faq.whatsapp.com/…/ver…/using-two-step-verification/ #cyberfraud #TwoFactorAuthentication #cyberdome #keralapolice https://www.facebook.com/124994060929425/posts/3078522715576530/

    Read More »
  • TRENDING

    സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബർത്തി കുരുങ്ങുമോ ? രോഗിയാക്കി പണം ഊറ്റിയെന്ന് ആരോപണം

    നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആണ് വന്നുകൊണ്ടിരിക്കുന്നത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ഇ ഡിക്ക് ലഭിച്ചത് നിരവധി നിർണായക വിവരങ്ങൾ. അക്കൗണ്ടിൽ ഉണ്ടായിരുന്ന 4.64 കോടി രൂപ 90 ദിവസത്തിനുള്ളിൽ 1.4 കോടി രൂപയായി കുറഞ്ഞു. കാമുകി റിയക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഈ തുക ചെലവിട്ടത് എന്നാണ് വിവരം. സുശാന്തിന്റെ പിതാവിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇത്. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. റിയയുടെ ബന്ധുക്കളുടെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകളിലെ താമസം, ഷോപ്പിംഗ്, മേക്കപ്പ് എന്നിവക്കും പണം ചിലവഴിച്ചതായി സൂചന ഉണ്ട്. ജി എസ് ടി ഇനത്തിൽ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്.റിയക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് ഇ ഡി കേസെടുത്തിട്ടുണ്ട്. ഇഡി റിയയെ ചോദ്യം ചെയ്തേക്കും. ബിഹാർ പോലീസ് സംഘവും കേസ് അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ സിനിമകളിൽ അഭിനയിച്ച നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. സുശാന്തിന്റെ മുൻകാമുകി അങ്കിതയും റിയക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.…

    Read More »
  • TRENDING

    വീണ്ടും ട്വിസ്റ്റ്, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് കേസ്

    ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. സംശയകരമായ 15 കോടിയുടെ ഇടപാട് സംബന്ധിച്ച് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.ബീഹാർ പോലീസ് നേരത്തെ എഫ് ഐ ആർ റെജിസ്റ്റർ ചെയ്തിരുന്നു. ബിഹാർ പൊലീസിന്റെ എഫ്ഐആറിൽ പല നിർണായക വിവരങ്ങളും ഉണ്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്ര തുക കൈമാറി എന്ന് കണ്ടെത്തേണ്ടതുണ്ട് എന്ന് എഫ്ഐആറിൽ പറയുന്നു. പട്നയിൽ നിന്നുള്ള പൊലീസ് സംഘം മുംബൈയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും റിയ ചക്രവർത്തിയും അവരുടെ സഹോദരനും ചേർന്ന് ഒരു കമ്പനി തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താൻ പോലീസ് ബാങ്കുകളിൽ അടക്കം പരിശോധന നടത്തുകയും ചെയ്തു. സുശാന്തിന്റെ പണമുപയോഗിച്ച് റിയ ചക്രവർത്തി അനധികൃത ഇടപാടുകൾ നടത്തിയെന്ന് സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. മകനെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.എന്നാൽ കേസ് അന്വേഷണം സംബന്ധിച്ച് ബീഹാർ പോലീസും മുംബൈ…

    Read More »
  • NEWS

    സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായി കണ്ടെത്തൽ, ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു

    വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്‌ജ്യോത് ഘോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടർ ട്രഷറി ഡയറക്ടറിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തി. ട്രഷറിയിലൂടെ…

    Read More »
  • NEWS

    ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റിനും സ്വപ്നക്കും സംയുക്ത ലോക്കർ, അന്വേഷണം ശിവശങ്കറിന്റെ സമ്പാദ്യത്തെ കുറിച്ചും

    സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തിലേക്കും. ശിവശങ്കരന്റെ നിർദേശത്തെതുടർന്നാണ് സ്വപ്നക്കൊപ്പം ബാങ്ക് ലോക്കർ അക്കൗണ്ട് തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നേറുന്നത്. കസ്റ്റംസ് ആണ് ഈ വഴിക്ക് അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം കെ ടി റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ എത്തിയോ എന്ന് എൻ ഐ എയും അന്വേഷിക്കുന്നുണ്ട്. സ്വപ്നക്ക് തിരുവനന്തപുരത്ത് രണ്ട് ബാങ്ക് ലോക്കറുകൾ ആണുള്ളത്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും എൻ ഐ എ കണ്ടെടുത്തിരുന്നു. ഇതിൽ ഒരു ലോക്കറാണ് സ്വപ്നയുടെയും ശിവശങ്കരന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളത്. ശിവശങ്കറിന്റെ നിർദ്ദേശത്തെത്തുടർന്ന് ജോയിന്റ് അക്കൗണ്ട് എടുക്കുകയായിരുന്നുവെന്ന് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞു എന്നാണ് വിവരം. ഇതിന്റെ വാസ്തവം പരിശോധിക്കുകയാണ് കസ്റ്റംസ്. തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ കെ ടി രമീസുമായി ശിവശങ്കരന് അടുത്ത് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. റമീസിനെ ശിവശങ്കരന്റെ അപ്പാർട്ട്മെന്റുള്ള ഫ്ലാറ്റിൽ എത്തിച്ചു തെളിവെടുത്തതാണ് എൻഐഎ…

    Read More »
  • NEWS

    ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്, ബാഗേജ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചിരുന്നു

    തിരുവനന്തപുരം സ്വര്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന തന്നെ വിളിച്ചിരുന്നതായി ശിവശങ്കർ എൻ ഐ എക്ക്‌ നൽകിയ മൊഴിയിൽ പറയുന്നു. സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് പിടിച്ചു വച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചത്. എന്നാൽ കോൺസുലേറ്റിന്റെ വിഷയം ആയതിനാൽ ഇടപെടാൻ ആകില്ല എന്നതായിരുന്നു തന്റെ നിലപാട്. കൊച്ചിയിലേക്ക് വിളിച്ചു വരുത്തി എൻ ഐ എ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ യു എ ഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇവർക്കെതിരെ മൊഴി നൽകിയിരുന്നു. സ്വർണം കടത്താൻ സഹായിക്കുന്നതിന് അറ്റാഷേക്ക് പണം നല്കിയിരുന്നു. ഓരോ തവണയും പണം കൂടുതൽ ആവശ്യപ്പെട്ടതിനാൽ തൂക്കം കുറച്ചാണ് അറ്റാഷെയോട് പറഞ്ഞിരുന്നതെന്നും സ്വപ്ന വെളിപ്പെടുത്തി.

    Read More »
  • ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72),…

    Read More »
Back to top button
error: