Month: August 2020
-
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 68% പുരുഷന്മാർ, ഇന്ത്യയിൽ കോവിഡ് കേസുകൾ 19 ലക്ഷം
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 19, 08255 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 52, 509 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം കൊണ്ട് 857 മരണവും രേഖപ്പെടുത്തി. 12, 82, 215 പേർക്ക് രോഗമുക്തിയായി. നിലവിൽ ഏറ്റവുമധികം കേസ് ഉള്ളത് മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആണ്. രാജ്യത്തെ കോവിഡ് മരണ നിരക്ക് 2.10 ശതമാനം ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് മരണങ്ങളിൽ 50%വും 60 വയസിനു മുകളിൽ ഉള്ളവരാണ്. 37 %മരണങ്ങൾ 45നും 60നും ഇടയിൽ പ്രായമുള്ളവർ ആണ്. 11%മരണം 26നും 44നും ഇടയിൽ പ്രായമുള്ളവർ ആണ്. 18 മുതൽ 25 വയസു വരെ പ്രായമുള്ളവർ 1%മാത്രമേ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളൂ. മരിച്ചവരിൽ 68%പുരുഷന്മാരും 32 % സ്ത്രീകളുമാണ്.
Read More » -
LIFE
നിനക്ക് 19 വയസ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ല, മകൾ ഗൗരിക്ക് നടി പ്രവീണയുടെ വികാര നിർഭര കുറിപ്പ്
മകൾ ഗൗരിക്ക് ജന്മദിനാശംസകൾ നേർന്ന് നടി പ്രവീണ. ഇൻസ്റ്റാഗ്രാമിൽ ആണ് ‘അമ്മ മക്കൾക്കുള്ള വികാരനിർഭര സന്ദേശം പങ്കുവെച്ചിരിക്കുന്നത്. “പിറന്നാൾ ആശംസകൾ. മോൾക്ക് 19 വയസ്സായെന്ന് വിശ്വസിക്കാൻ ആവുന്നില്ല. സമയം പറന്നു പറന്ന് പോകുകയാണ്. നീയെന്നും എന്റെ കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു. “രവീണ കുറിച്ചു. https://www.instagram.com/p/CDZKlUBH5r4/?igshid=rvf1hvlta3rr പ്രവീണയുടെ സുഹൃത്തുക്കളും ആരാധകരും ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ബംഗളുരുവിൽ ബി ബി എയ്ക്ക് പഠിക്കുകയാണ് ഗൗരി. മകൾക്ക് അഭിനയമോഹം ഉണ്ടെന്ന് പ്രവീണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ചെറുപ്പം മുതൽ ഗൗരി നൃത്തം അഭ്യസിക്കുന്നുണ്ട്.
Read More » -
NEWS
വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു
ശക്തമായ മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപകമായി നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. കോഴിക്കോട് നഗര മേഖലകളിൽ ആണ് വൻ നാശനഷ്ടം. നഗരത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി.തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തം. വയനാട് തവിഞ്ഞാലിൽ വീടിനു മുകളിൽ മരം വീണു ആറു വയസുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതിക ആണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കുണ്ട്. കണ്ണൂരിലും ശക്തമായ കാറ്റും മഴയും ആണ് ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രികർക്ക് പരിക്കേറ്റു. മൂന്ന് വീടുകൾ മരം വീണു തകർന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. വൈദ്യുതി ലൈൻ പൊട്ടിവീണ് വ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡുകൾ തകർന്നത് പലയിടങ്ങളിലും ഗതാഗത തടസത്തിന് കാരണമായി.
Read More » -
NEWS
ബെയ്‌റൂട്ടിൽ പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ്, മരണം 78, കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ലെബണനിലെ ബെയ്‌റൂട്ടിലെ ഭീകര സ്ഫോടനത്തിലെ വില്ലൻ അമോണിയം നൈട്രേറ്റ്. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ലബനീസ് പ്രധാനമന്ത്രി ഹസൻ ദൈബ് ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന വെയർഹൗസുകളിൽ ഒന്നിൽ അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആറു വർഷമായി അമോണിയം നൈട്രേറ്റ് ഇവിടെ സംഭരിച്ചിരുന്നു. എന്നാൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ലബനീസ് പ്രധാനമന്ത്രി പറയുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനം നടന്നത്. 78 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്കാണ് പരിക്ക്. തുറമുഖത്തിന് സമീപം നിലനിന്നിരുന്ന ബഹുനില കെട്ടിടങ്ങളിൽ ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള കെട്ടിടങ്ങൾക്ക് വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. സ്ഫോടനങ്ങളുടെ ആഘാതം കിലോമീറ്ററുകളോളം നീണ്ടുനിന്നു. ചുറ്റും രക്തം തളം കെട്ടിക്കിടക്കുകയാണെന്നു ദൃക്‌സാക്ഷികൾ പറയുന്നു. This is so terrifying! The Beirut explosion from a car driving on the road next to the port#Lebanon #BeirutExplosion…
Read More » -
NEWS
ഖദറും കാവിയണിയുന്നു-അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി.
രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും ആക്കം കൂട്ടുമെന്ന് ട്വീറ്റ് ചെയ്ത് പ്രിയങ്ക ഗാന്ധിയും ഖദറിന് മുകളിലൂടെ കാവി ധരിച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ടി വന്നേക്കാവുന്ന ദേശീയ നേതാവു കൂടിയായ പ്രിയങ്കയുടെ പ്രവര്‍ത്തിയില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് ഒന്നാകെ. പള്ളി തകര്‍ത്തത് തെറ്റാണെന്നും എന്നാല്‍ ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പക്ഷം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവായ മനീഷ് തീവാരിയും നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Read More » -
NEWS
കോൺഗ്രസിനോട് രാഹുൽ ഗാന്ധി ചെയ്യേണ്ടത് എന്താണ്?
കൊഴിഞ്ഞു പോക്കും അധികാര നഷ്ടവും നേരിട്ടു കൊണ്ടിരിക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കാണ് കഴിയുക? അതിൽ തല്ക്കാലം ഒരു ഉത്തരമേ ഉള്ളൂ സാക്ഷാൽ രാജീവ് ഗാന്ധിയുടെ പുത്രൻ രാഹുൽ ഗാന്ധിക്ക്. ഇതിനു വ്യക്തമായ കാരണമുണ്ട്. സോണിയയിൽ നിന്ന് രാഹുൽ അധ്യക്ഷ പദവി ഏറ്റുവാങ്ങുമ്പോൾ കോൺഗ്രസ് സംഘടനാപരമായും രാഷ്ട്രീയമായും ഏറെ തളർന്നിരുന്നു. എന്നിരുന്നാലും കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിറപ്പിക്കാൻ രാഹുലിനായി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം വേണ്ടെന്നു വച്ച രാഹുൽ ഗാന്ധി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഒരു കാര്യം ചൂണ്ടിക്കാണിക്കുക ഉണ്ടായി. അത് മറ്റൊന്നുമല്ല, കോൺഗ്രസിലെ തലമുറകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സന്ദേഹത്തെ ശരിവെക്കുന്ന സംഭവ വികാസങ്ങൾ ആണ് പിന്നീട് കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പ്രത്യാഘാതത്തിൽ നിന്ന് കോൺഗ്രസ് ഉണർന്നെണീക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു. കാരണം പാർട്ടി…
Read More » -
NEWS
സിപിഐഎം :കേരളം ബംഗാൾ ആകുമോ?
https://youtu.be/Fa8CISwthGE നിപ, പ്രളയം, ഓഖി, ഇപ്പോഴിതാ കോവിഡും. പിണറായി വിജയൻ സർക്കാരിനെ പരീക്ഷിച്ചത് അക്ഷരാർത്ഥത്തിൽ പ്രതിപക്ഷമല്ല എന്ന് പറയേണ്ടി വരും. ദുരന്തങ്ങൾ എന്നാൽ പതിവിനു വിരുദ്ധമായി സർക്കാരിനു മാറ്റ് കൂട്ടുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ‘ക്യാപ്റ്റൻ’ എന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ‘ടീച്ചറമ്മ’ എന്നും വിളിക്കപ്പെട്ടു. അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷം ആരോപണ ശരങ്ങൾ എയ്തു. എന്നാൽ മിക്കതും ലക്ഷ്യത്തിൽ കൊള്ളാതെ പോയി. മഹാമാരിക്കാലത്തെ പരസ്യ സമരങ്ങൾ പ്രതിപക്ഷത്തിന്റെ ലക്ഷ്യത്തെ കുറിച്ച് സംശയം ഉണർത്തുകയും ചെയ്തു. ഇങ്ങിനെ സർക്കാർ ഉയർന്ന പ്രതിച്ഛായയിൽ പോകുകയും ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീതി നിലനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് വീണു കിട്ടിയ പോലെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതിപക്ഷത്തിന് തുണയായി വരുന്നത്. മുമ്പുള്ള വിവാദങ്ങൾ പോലെയല്ല ഇത്. ബന്ധു നിയമന വിവാദം ഉണ്ടായപ്പോൾ മന്ത്രിയെ തന്നെ രാജിവെപ്പിക്കാൻ ആയെങ്കിൽ സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണനിഴലിൽ ആയത് മുഖ്യമന്ത്രിയുടെ തന്നെ ഓഫിസാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയ ഐ എ എസുകാരൻ…
Read More » -
NEWS
ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്ക് മാത്രം മാജിക്ക് കാണിക്കാനാവില്ല, യോഗിയെ നേരിടണമെങ്കിൽ കോൺഗ്രസ് ഭൂതകാലത്തിൽ നിന്ന് പാഠം പഠിക്കണം
2019 ജൂലൈ മാസത്തിൽ ഉത്തർപ്രദേശിലെ സോൻഭര ജില്ലയിൽ 10 പേർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രതിപക്ഷ മുറവിളി ഉണർന്നു. സ്ഥലത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കപ്പെട്ടു. അത്തരം തടസങ്ങൾ ഒന്നും പ്രിയങ്ക കണക്കാക്കിയില്ല. ഉത്തർപ്രദേശിന്റെ ചുമതല ഉള്ള ജനറൽ സെക്രട്ടറി ആണ് പ്രിയങ്ക. തൊട്ടടുത്ത ദിവസം തന്നെ പ്രിയങ്ക സോൻഭദ്രയിലെത്തി. പോലീസ് പ്രിയങ്കയെ തടഞ്ഞു. എവിടെയാണോ തടഞ്ഞത് അവിടെ പ്രിയങ്ക കുത്തിയിരുന്നു. ആദിവാസികളായ ഇരകളുടെ ബന്ധുക്കളെ കാണാതെ പോകില്ലെന്ന് പ്രിയങ്ക വാശി പിടിച്ചു. ദേശീയ മാധ്യമങ്ങൾ അടക്കം ഈ സംഘർഷാവസ്ഥ തത്സമയം കാണിച്ചു. ഒടുവിൽ ഭരണകൂടം പ്രിയങ്കാ ഗാന്ധിക്ക് വഴങ്ങി. ഇരകളെ കാണാൻ അവിടെ എത്തിയ ആദ്യ പ്രതിപക്ഷ പാർട്ടി നേതാവായ പ്രിയങ്ക ഇരകളുടെ കുടുംബങ്ങൾക്ക് കോൺഗ്രസിന്റെ സഹായധനവും പ്രഖ്യാപിച്ചു. ഈ മെയ് മാസത്തിൽ പൊടുന്നനെ ലോക്ക്ഡൌൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് കാൽനടയായി മടങ്ങേണ്ടി വന്നു.…
Read More » -
NEWS
കോവിഡ്: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും തുറന്ന കത്തില്‍ രമേശ് ചെന്നത്തല പറയുന്നു. കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ ബഹു. മുഖ്യമന്ത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റയിനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്‌നങ്ങള്‍ക്കും പൊലീസ്…
Read More » -
NEWS
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍: മുഖ്യമന്ത്രി
സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കണം. ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കുമ്പോള്‍ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് സാഹചര്യത്തില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വരുന്ന ജീവനക്കാരെക്കൊണ്ട് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കണം. ആളില്ലാത്തതുകൊണ്ട് ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടരുത്. കോവിഡ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുത്. ആവശ്യമായ യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സു വഴി ചേരണം. കോടതി കേസുകളില്‍ സര്‍ക്കാരിനു പ്രതിരോധിക്കാനാവശ്യമായ വിശദാംശങ്ങള്‍ സമയാസമയം നല്‍കണം. പന്ത്രണ്ടിന പരിപാടി, സുഭിക്ഷ കേരളം, പദ്ധതി നടത്തിപ്പ് എന്നിവ മുന്‍ഗണനാക്രമത്തില്‍ നടത്തണം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതത് വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്ത് തീര്‍പ്പാക്കാനവശ്യമായ നിര്‍ദേശങ്ങള്‍…
Read More »