NEWS
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 68% പുരുഷന്മാർ, ഇന്ത്യയിൽ കോവിഡ് കേസുകൾ 19 ലക്ഷം
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 19, 08255 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 52, 509 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം കൊണ്ട് 857 മരണവും രേഖപ്പെടുത്തി. 12, 82, 215 പേർക്ക് രോഗമുക്തിയായി.
നിലവിൽ ഏറ്റവുമധികം കേസ് ഉള്ളത് മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആണ്.
രാജ്യത്തെ കോവിഡ് മരണ നിരക്ക് 2.10 ശതമാനം ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് മരണങ്ങളിൽ 50%വും 60 വയസിനു മുകളിൽ ഉള്ളവരാണ്. 37 %മരണങ്ങൾ 45നും 60നും ഇടയിൽ പ്രായമുള്ളവർ ആണ്. 11%മരണം 26നും 44നും ഇടയിൽ പ്രായമുള്ളവർ ആണ്. 18 മുതൽ 25 വയസു വരെ പ്രായമുള്ളവർ 1%മാത്രമേ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളൂ. മരിച്ചവരിൽ 68%പുരുഷന്മാരും 32 % സ്ത്രീകളുമാണ്.