Month: August 2020
-
NEWS
നടി റിയ ചക്രബർത്തിയെ കാണാനില്ല ?വഴിത്തിരിവ്
നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ റിയ ചക്രബർത്തിയെ കാണാനില്ലെന്ന് റിപ്പോർട്ട് .ബീഹാർ പൊലീസാണ് ഇക്കാര്യം പറയുന്നത് .മുംബൈ പോലിസിനും ഇവരെ കുറിച്ച് അറിയില്ലെന്ന് ബീഹാർ ഡിജിപി ഗുപ്തേശ്വർ പണ്ടേ പറഞ്ഞു .സുശാന്തിനെ പിതാവിന്റെ പരാതിയെ തുടർന്ന് റിയക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു . കേസ് പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നു .ഇക്കാര്യത്തിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടയിൽ ആണ് രിയായയെ കാൺമാനില്ലെന്നു ബീഹാർ പോലീസ് വ്യക്തമാക്കുന്നത് .കേസ് സിബിഐക്കു കൈമാറണമെന്ന ബീഹാർ പോലീസിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്രം സ്‌പ്രേയിം കോടതിയെ അറിയിച്ചിരുന്നു . പട്നയിലെ എഫ്‌ഐആർ പൂർണമായും റിയക്കെതിരാണ് .സുശാന്തിന്റെ പിതാവിന്റെ പരാതിപ്രകാരമാണ് കേസ് .കേസ് അന്വേഷണത്തിന്റെ ഭാഗമായി ബീഹാർ പോലീസ് മുംബൈയിൽ ആണ് .എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തലവൻ വിനയ് തിവാരി നിരീക്ഷണത്തിലാണ് .നിർബന്ധിത ക്വാറന്റൈൻ ആണെന്നും കോർപറേഷൻ അധികൃതരോട് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീഹാർ പോലീസ് പറയുന്നു .
Read More » -
TRENDING
ഐഎഎസ് ഉറപ്പ്, മിനി ടീച്ചർ ഉണ്ടെങ്കിൽ
മലയാളത്തിൽ ഐ എ എസ് പ്രവേശന പരീക്ഷ എഴുതി മിന്നും വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കേരളത്തിലെ മിടുക്കന്മാരും മിടുക്കികളും. ഇതിൽ 6 പേർ ഒരു ടീച്ചറുടെ ശിക്ഷണത്തിലാണ് പ്രവേശന പരീക്ഷക്ക് പഠിച്ചത്. ഡോ. മിനി നായരോട് കടപ്പെട്ടിരിക്കുകയാണ് അവർ. ശിഷ്യരുടെ വിജയരഹസ്യം വെളിപ്പെടുത്തുകയാണ് ന്യൂസ്‌ദെൻ മീഡിയക്ക് നൽകിയ ആഭിമുഖ്യത്തിൽ മിനി ടീച്ചർ എന്ന് വിളിക്കപ്പെടുന്ന ഡോ. മിനി നായർ. വർഷങ്ങളായി ഐ എ എസ് കോച്ചിങ് രംഗത്ത് സജീവമാണ് മിനി നായർ. ഡോ മിനി നായരുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം
Read More » -
NEWS
ട്രഷറിയിൽ നടന്നത് വൻ തട്ടിപ്പ് ,റമ്മി കളിച്ചും ഭൂമിയും സ്വർണ്ണവും വാങ്ങിക്കൂട്ടി ബിജുലാൽ
വഞ്ചിയൂർ ട്രഷറിയിൽ വൻ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് അറസ്റ്റിലായ ട്രെഷറി ഉദ്യോഗസ്ഥൻ എം ആർ ബിജുലാൽ .ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം .ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തിയ രണ്ടു കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷത്തിന്റെ തിരിമറി കൂടി ഇയാൾ വെളിപ്പെടുത്തി . ഏപ്രിൽ ,മെയ് മാസങ്ങളിലായാണ് 74 ലക്ഷം രൂപ തിരിമറി നടത്തിയത് .പല തവണ ട്രഷറി അകൗണ്ടിൽ നിന്ന് പണം തട്ടിയതായി ഇയാൾ വെളിപ്പെടുത്തി .ഭാര്യയുടെയും സഹോദരിയുടെയും അകൗണ്ടുകളിലേക്കാണ് പണം മാറ്റിയത് .ഈ പണം റമ്മി കളിയ്ക്കാൻ ആണ് ഉപയോഗിച്ചത് .ഒപ്പം ഭൂമിയും സ്വർണവും വാങ്ങി . ബുധനാഴ്ച രാവിലെ മുതൽ ബിജുലാൽ ഒളിവിലാണ് .വഞ്ചിയൂർ കോടതിക്ക് പുറകുവശത്തുള്ള അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാളെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത് .കോടതിയിൽ കീഴടങ്ങാൻ വന്ന ഇയാൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവെയാണ് ക്രൈം ബ്രാഞ്ച് സംഘം എത്തി പിടികൂടിയത് . അകൗണ്ടിൽ ഉള്ള പണം റമ്മി കളിച്ചുണ്ടാക്കിയതാണ് എന്നാണ് ഇയാൾ…
Read More » -
NEWS
രാമൻ ഒരിക്കലും അനീതിക്കൊപ്പം ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി ,ക്രൂരത കാണിക്കില്ലെന്നും രാഹുൽ, കോൺഗ്രസിനെതിരെ പ്രമേയം പാസാക്കി ലീഗ്
രാമക്ഷേത്ര ശിലാസ്ഥാപന ദിനത്തിൽ ബിജെപിക്കെതിരെ പരോക്ഷമായി അമ്പെയ്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .ഏറ്റവും മികച്ച മാനുഷികഭാവങ്ങളുടെ ആവിർഭാവമാണ് രാമനെന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .രാമൻ ഒരിക്കലും അനീതിക്കൊപ്പം നിൽക്കില്ല .ക്രൂരത കാണിക്കുകയുമില്ല .പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം . രാമൻ സ്നേഹമാണ് .ഒരിക്കലും വിദ്വേഷം തോന്നില്ല .രാമൻ കാരുണ്യമാണ് ഒരിക്കലും ക്രൂരത കാണിക്കില്ല .ഒരിക്കലും അനീതിയിൽ പ്രത്യക്ഷപ്പെടാൻ രാമന് കഴിയില്ല -രാഹുൽ ട്വിറ്ററിൽ കുറിച്ചു . കോൺഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെതിരെ കടുത്ത വിമർശനം മതേതര പക്ഷത്ത് നിന്നുയർന്നിരുന്നു .ഈ പശ്ചാത്തലത്തിൽ കൂടി വേണം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കാണാൻ .രാമസ്തുതിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നത് കേരളത്തിലടക്കം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു .മുസ്ലിം ലീഗ് പോലെയുള്ള കോൺഗ്രസ്സ് സഖ്യകക്ഷി പരസ്യമായി പ്രിയങ്കക്കെതിരെ രംഗത്ത് വന്നു.പ്രിയങ്കയുടേത് വ്യക്തിപരമായ അഭിപ്രായം ആണെന്നാണ് ലീഗ്…
Read More » -
TRENDING
രാമക്ഷേത്ര നിർമാണത്തിൽ പ്രിയങ്ക ഗാന്ധിയോട് വ്യക്തിപരമായി വിയോജിച്ച് വി ടി ബൽറാം
രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്ത എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പരാമർശത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് വി ടി ബൽറാം എംഎൽഎ. ലീഗടക്കം എതിർപ്പുമായി രംഗത്ത് വന്ന സാഹചര്യത്തിൽ ആണ് വി ടി ബൽറാം തന്റെ നിലപാട് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിലെ മതേതര നിലപാടിന് സൈബറിടത്ത് നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. വി ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് – ”ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി നിലകൊള്ളുകയാണ്. ഭാരതീയ ബൗദ്ധിക മണ്ഡലം രാമായണഗാഥകൾ വഴി ധർമ്മം, നീതി, കർത്തവ്യപാലനം, ത്യാഗം, ഉദാത്തത, സ്നേഹം, വീര്യം, സേവനം എന്നിങ്ങനെയുള്ള മൂല്യങ്ങളാൽ പ്രചോദിതമാണ്. വടക്കു മുതൽ തെക്ക് വരേക്കും കിഴക്കു മുതൽ പടിഞ്ഞാറു വരേക്കും വ്യത്യസ്ത രൂപങ്ങളിലാണ് രാമകഥ നിലനിന്നുപോരുന്നത്. ശ്രീഹരിയുടെ അസംഖ്യം രൂപങ്ങളേപ്പോലെത്തന്നെ…
Read More » -
LIFE
സുശാന്തിനെയും ദിശയെയും ഇല്ലാതാക്കിയതോ? മാനേജർ ദിശ ബലാത്സംഗം ചെയ്യപ്പെട്ടോ?
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും മാനേജർ ആയിരുന്ന ദിശ സാലിയന്റെയും മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപണം. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായൺ റാണെ ആണ് ഇരുവരുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചത്. ഇരുവരുടെയും മരണത്തിന്റെ തലേ നാൾ നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ പോലീസ് കണ്ടെത്തണമെന്ന് നാരായൺ റാണെ ആവശ്യപ്പെട്ടു. ജൂൺ 8നും 13നും നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്തണമെന്നാണ് ആവശ്യം. ജൂൺ 8ന് ദിശ സാലിയനെ ബലാത്‌സംഗം ചെയ്തതിനു ശേഷം കൊല്ലുക ആയിരുന്നെന്നും ജൂൺ 14ന് സുശാന്തിനെ വകവരുത്തുക ആയിരുന്നെന്നും നാരായൺ റാണെ ആരോപിച്ചു. രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ദിശയുടെ മൃതദേഹ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും നാരായൺ റാണെ ആവശ്യപ്പെട്ടു. ആരൊക്കെയാണ് സുശാന്തിനെ ഭീഷണിപ്പെടുത്തി ഫോൺ വിളിച്ചതെന്ന് കണ്ടെത്താൻ എളുപ്പം ആണെന്നും നാരായൺ റാണെ പറഞ്ഞു.. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായൺ റാണെ ആണ് ഇരുവരുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചത്. ഇരുവരുടെയും…
Read More » -
NEWS
കോവിഡ് നിയന്ത്രണത്തിന് പൊലീസുകാരെ നിയമിച്ചപ്പോൾ പരാതിപ്പെട്ടവരെ നിങ്ങളറിയുക ഇതാണ് പിണറായിയുടെ പ്ലാൻ
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊലീസുകാരെ കൂടി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചിരുന്നു. എന്നാൽ ആരോഗ്യ മേഖലയിലെ സംഘടനകളിൽ നിന്ന് വലിയ എതിർപ്പ് ഇതിനെതിരെ ഉണ്ടായി. കോവിഡ്, രോഗമായതിനാൽ പൊലീസുകാരല്ല ആരോഗ്യപ്രവർത്തകർ ആണ് കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗപ്പെടുത്തേണ്ടവർ എന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ മുഖ്യമന്ത്രി മനസ്സിൽ കാണുന്നത് മറ്റൊന്നാണ്. കോവിഡ് നിയന്ത്രണത്തിന് രണ്ടാഴ്ച ആണ് മുഖ്യമന്ത്രി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ജില്ലയിലെയും ഫീൽഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് കൃത്യമായ ലക്‌ഷ്യം നൽകിയിരിക്കുക ആണ് അദ്ദേഹം. രോഗബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. നിരീക്ഷണം, സാമൂഹിക അകലം തുടങ്ങിയവ കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശന നടപടിക്കാണ് നിർദേശം. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുമായി ആലോചിച്ചു പൊലീസുകാരെ നിയോഗിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ…
Read More » -
NEWS
അകക്കണ്ണില്‍ നൂറുമേനി കൊയ്ത് ഗോകുല്‍ എസ്
കാഴ്ചയില്ലയെന്ന് പറഞ്ഞ് പിന്നോട്ട് മാറ്റിയവരെല്ലാം ഇന്ന് ഗോകുലിന്റെ പിന്നിലാണ്. അന്ധതയെ ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും മറി കടന്ന് ഗോകുല്‍ നേടിയെടുത്തത് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ 804-ാം റാങ്ക്. ഗോകുലിന്റെ വിജയം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കിട്ടിയതല്ല. ഈ വിജയത്തിന് പറയാന്‍ വര്‍ഷങ്ങളുടെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ട്. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഗോകുലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു സിവില്‍ സര്‍വ്വീസ്. വാശിയോടെ പഠിച്ച് ആ ചെറുപ്പക്കാരന്‍ അത് നേടുകയും ചെയ്തു. ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേടാന്‍ സാധിച്ചത് ആ വിജയത്തിന് ഒരു പടി കൂടി തിളക്കം നല്‍കുന്നു. മാതാപിതാക്കളും, അധ്യാപകരും, സുഹൃത്തുക്കളും തന്റെ വിജയത്തിന് പിന്നിലെ നെടുംതൂണുകളാണെന്ന് ഗോകുല്‍ പറഞ്ഞു.
Read More » -
NEWS
പിടിമുറുക്കി കോവിഡ്
കേരളത്തില്‍ ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിതികരിച്ചു. മലപ്പുറം സ്വദേശി മൊയ്തീന്‍(75) ആണ് മരണപ്പെട്ടത്. ഇതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 87 ആയി. സംസ്ഥാനത്ത് ഇന്നലെ വരെ 27956 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ 11543 പേരാണ്. കോവിഡ് പ്രതിരോധത്തില്‍ പോലീസുകാരെയും ഉള്‍പ്പെടുത്തിയതില്‍ ആരോഗ്യ രംഗത്ത് നിന്നടക്കം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊലീസുകാരെ കൂടി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചിരുന്നു. എന്നാൽ ആരോഗ്യ മേഖലയിലെ സംഘടനകളിൽ നിന്ന് വലിയ എതിർപ്പ് ഇതിനെതിരെ ഉണ്ടായി. ലോകമാകെ വ്യാപിച്ച ഈ മഹാമാരിയെ നേരിടേണ്ടത് പൊലീസുകാരല്ല ആരോഗ്യപ്രവർത്തകരാണ് എന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ മുഖ്യമന്ത്രി മനസ്സിൽ കാണുന്നത് മറ്റൊന്നാണ്. ഈ മഹാമാരിയുടെ നിയന്ത്രണത്തിന് രണ്ടാഴ്ച ആണ് മുഖ്യമന്ത്രി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ജില്ലയിലെയും ഫീൽഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് കൃത്യമായ ലക്‌ഷ്യം നൽകിയിരിക്കുക ആണ്…
Read More » -
TRENDING
കേരളത്തെ ഉറ്റുനോക്കുന്നത് മൂന്നാം പ്രളയമോ? തമിഴ്നാട് വെതർമാന്റെ ഏപ്രിൽ പ്രവചനം സത്യമാകുമോ?
കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമാണെന്ന് തമിഴ്നാട് വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ പ്രവചിച്ചത് ഏപ്രിൽ മാസത്തിൽ ആണ്. 2015 ലെ ചെന്നൈ പ്രളയം കൃത്യമായി പ്രവചിച്ച പ്രദീപ് ജോണിന്റെ കേരള പ്രവചനം സത്യമാകുമോ? കേരളത്തിൽ മൂന്നാം വർഷവും തുടർച്ചയായി പ്രളയം ഉണ്ടാകും എന്നാണ് ഏപ്രിൽ മാസത്തിൽ പ്രദീപ് ജോൺ പ്രവചിച്ചിരുന്നത്. കണക്കുകൾ അനുസരിച്ച് 2300 എംഎം മഴ കേരളത്തിൽ ലഭിക്കുമെന്നായിരുന്നു പ്രവചനം. 2018ൽ കേരളത്തിൽ അതിശക്ത മഴ പെയ്തപ്പോൾ 2517 എംഎം മഴയാണ് ലഭിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 2019ൽ ഇത് 2310 എംഎം ആയിരുന്നു. സാധാരണ കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന മഴയെക്കാൾ വളരെ കൂടുതൽ ആയിരുന്നു രണ്ട് വർഷവും ഉണ്ടായത്. 2049 എംഎം മഴയാണ് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി സാധാരണ കേരളത്തിന് ലഭിക്കുക. 2007ൽ കേരളത്തിൽ 2786 എംഎം മഴ ലഭിച്ചിരിക്കുന്നു. 2013 വരെ പിന്നെ മഴ സാധാരണ രീതിയിൽ ആയി.2013ൽ 2562 എംഎം…
Read More »