NEWS

കോവിഡ് നിയന്ത്രണത്തിന് പൊലീസുകാരെ നിയമിച്ചപ്പോൾ പരാതിപ്പെട്ടവരെ നിങ്ങളറിയുക ഇതാണ് പിണറായിയുടെ പ്ലാൻ

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊലീസുകാരെ കൂടി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചിരുന്നു. എന്നാൽ ആരോഗ്യ മേഖലയിലെ സംഘടനകളിൽ നിന്ന് വലിയ എതിർപ്പ് ഇതിനെതിരെ ഉണ്ടായി. കോവിഡ്, രോഗമായതിനാൽ പൊലീസുകാരല്ല ആരോഗ്യപ്രവർത്തകർ ആണ് കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗപ്പെടുത്തേണ്ടവർ എന്നാണ് ഇക്കൂട്ടരുടെ വാദം.

എന്നാൽ മുഖ്യമന്ത്രി മനസ്സിൽ കാണുന്നത് മറ്റൊന്നാണ്. കോവിഡ് നിയന്ത്രണത്തിന് രണ്ടാഴ്ച ആണ് മുഖ്യമന്ത്രി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ജില്ലയിലെയും ഫീൽഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് കൃത്യമായ ലക്‌ഷ്യം നൽകിയിരിക്കുക ആണ് അദ്ദേഹം.

രോഗബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. നിരീക്ഷണം, സാമൂഹിക അകലം തുടങ്ങിയവ കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശന നടപടിക്കാണ് നിർദേശം. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറിക്ക്‌ ഉത്തരവ് നൽകിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുമായി ആലോചിച്ചു പൊലീസുകാരെ നിയോഗിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ തുടങ്ങിയവർ ദിവസവും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം.

ഏതു വിധേനയും മഹാമാരിയെ പിടിച്ചു കെട്ടാനാണ് തീരുമാനം. പ്രതിദിനം ശരാശരി ആയിരം രോഗികൾ എന്നത് കുറക്കുക തന്നെയാണ് ലക്‌ഷ്യം

Back to top button
error: