Month: August 2020
-
NEWS
തരം പോലെ എൻഐഎ ,സിപിഐഎമ്മിനിത് നിർണായകം
സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണമാകാം എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം ഉണ്ടായിരുന്നില്ല .ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു .ഇക്കാര്യം കഴിഞ്ഞ ദിവസം കോടതിയിൽ നടന്ന വാദത്തിനിടെ എൻഐഎ അഭ്യഭാഷകൻ ശ്ലാഖിക്കുകയും ചെയ്തു .മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടൂ എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു . എന്നാൽ എൻഐഎ ഇപ്പോൾ വിരൽ ചൂണ്ടിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ ഓഫീസിലേക്കാണ് .പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് എൻഐഎ നടത്തിയ ചില നിർണായക പരാമർശങ്ങൾ സിപിഐഎമ്മിനും മുഖൈമന്ത്രിയുടെ ഓഫീസിനും തലവേദന ആയിരിക്കുകയാണ് .സിപിഐഎമ്മിന്റെ നിർണായക യോഗങ്ങൾ ഇന്നും നാളെയുമായി ചേരാനിരിരക്കുകയാണ് .സംസ്ഥാന സെക്രെട്ടറിയേറ്റ് ഇന്നും സംസ്ഥാന സമിതി നാളെയും യോഗം ചേരും .എൻഐഎ പരാമർശങ്ങൾ പാർട്ടി എങ്ങനെ കണക്കിലെടുക്കും എന്നതാണ് പ്രസക്തമായ ചോദ്യം . കേസിൽ കേന്ദ്ര സർക്കാരിനെയും മന്ത്രി വി മുരളീധരനെയും പലപ്പോഴായി സിപിഐഎം വിമർശിച്ചിട്ടുണ്ട് .എന്നാൽ അന്വേഷണ ഏജൻസിയുടെ ഏതു നീക്കത്തിനും മുഖ്യമന്ത്രി അടക്കമുള്ളവർ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത് .സ്വർണക്കടത്ത്…
Read More » -
NEWS
കോൺഗ്രസ് താൽക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയ തുടരും, പാർട്ടി എങ്ങോട്ട്?
കോൺഗ്രസ് താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലാവധി ഇനിയും നീട്ടുമോ? രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചു വരുമോ? അതോ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ? ഈ ചോദ്യങ്ങൾ ആണ് ഓരോ കോൺഗ്രസ് പ്രവർത്തകനെയും അലട്ടുന്നത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മുന്നോട്ട് കൊണ്ടു പോയ പാർടി ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് നീങ്ങുമ്പോൾ ആണ് സോണിയ 90കളുടെ അവസാനം പാർട്ടിയുടെ തലപ്പത്തേക്ക് വന്നത്. പാർട്ടിയുടെ അധ്യക്ഷയായി സുദീർഘ കാലം തുടർന്ന് സോണിയ ചരിത്രം സൃഷ്ടിച്ചു. മാത്രമല്ല രണ്ട് തവണ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകളെ അധികാരത്തിൽ എത്തിക്കാനും സോണിയക്ക് ആയി. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് മകൻ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോൾ സോണിയ വീണ്ടും താത്കാലികമായി അധ്യക്ഷ സ്ഥാനത്തേക്കു വരേണ്ടി വന്നു. രാഹുലിന്റെ വിടവാങ്ങൽ കൈപ്പേറിയതായിരുന്നു. രാജിക്കത്തിൽ രാഹുൽ ഇങ്ങനെ എഴുതി, “പ്രധാനമന്ത്രിയുമായും ആർഎഎസുമായും അവർ കൈപ്പിടിയിൽ…
Read More » -
TRENDING
സ്വർണം പണയം വെക്കുന്നവർ അറിയാൻ, വിലയുടെ 90 ശതമാനവും ഇനി സ്വർണവായ്പയായി ലഭിക്കും
കോവിഡ് കാല പ്രതിസന്ധി സാധാരണക്കാരെ വലിയ തോതിൽ ദുരിതത്തിലേക്ക് നയിക്കുമ്പോൾ കൈത്താങ്ങായി റിസർവ് ബാങ്ക്. സ്വർണ വായ്പയുടെ മാർഗ നിർദേശങ്ങൾ ലഘൂകരിച്ചു കൊണ്ടാണ് റിസർവ് ബാങ്ക് ഒരു കൈത്താങ്ങ് നൽകുന്നത്. സ്വർണത്തിന്റെ മൂല്യത്തിൽ 90 ശതമാനം വരെ ഇനി വായ്പ ലഭിക്കും. മാർച്ച് 31 വരെയാണ് ഇളവ്. ഉണ്ട്.സ്വർണാഭരണം പണയം വെക്കുമ്പോൾ മൂല്യത്തിന്റെ 75%ആണ് ഇത് വരെ അനുവദിച്ചിരുന്നത്. സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാ മൂല്യത്തിലും വർധന കോവിഡ് കാലത്ത് സ്വർണ വായ്‌പക്ക് പ്രിയമേറേ ആണ്. സ്വർണപ്പണയ വായ്പ സുരക്ഷിതമായതിനാൽ പരമാവധി വായ്പ അനുവദിക്കാൻ ബാങ്കുകളും തയ്യാറാണ്. സ്വർണവായ്പാസ്ഥാപനങ്ങൾ മാത്രമല്ല, പ്രത്യേക ഓഫറുകളുമായി പൊതുമേഖലാ സ്ഥാപനങ്ങളും രംഗത്തുണ്ട്. അതേസമയം വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ ആർബിഐ തയ്യാറല്ല. പകരം തിരിച്ചടവിനു ബുദ്ധിമുട്ട് നേരിടുന്നവർക്ക് വായ്പ പുനഃക്രമീകരിക്കാൻ അനുമതി നൽകി. പുനഃക്രമീകരിക്കുന്നതിലൂടെ വായ്പകൾ ക്രമപ്രകാരം ആക്കും. കോർപറേറ്റ്, വ്യക്തിഗത വായ്പകളും ഈ പ്രകാരം ആണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ വായ്പ,…
Read More » -
സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ…
Read More » -
NEWS
2024ൽ ഒറ്റക്ക് അധികാരം,രാമക്ഷേത്ര നിർമ്മാണവും ജനപ്രിയ പദ്ധതികളും, ബിജെപിയുടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ ഇങ്ങനെ
ആഗസ്റ്റ് 5ന് അയോധ്യയിൽ രാമക്ഷേത്ര ശിലാസ്ഥാപനം നടന്നപ്പോൾ ബിജെപി വലിയൊരു കണക്കുകൂട്ടൽ കൂടി നടത്തിയിരിക്കണം. നരേന്ദ്രമോഡിയുടെ ത്രിതല തെരഞ്ഞെടുപ്പ് അജണ്ടയുടെ ശിലാസ്ഥാപന കർമ്മം കൂടി ആണ് അവിടെ നടന്നത്. അജണ്ടകൾക്ക് ഹൃസ്വ -ദീർഘ കാല ലക്ഷ്യങ്ങൾ ഉണ്ട്. ആദ്യത്തേത് തീർച്ചയായും വരാനിരിക്കുന്ന ബീഹാർ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുകൾ തന്നെ. 2020ലും 2021ലും ആണവ. ഇതാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. 2022 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമാണ് ദീർഘകാല ലക്ഷ്യങ്ങൾ. ബിജെപിയുടെ അടിസ്ഥാന വോട്ടുബലം വർധിപ്പിക്കുക തന്നെയാണ് ലക്‌ഷ്യം. ഇനി കണക്കുകൾ നോക്കാം. 18 കോടി അംഗങ്ങൾ ആണ് ബിജെപിക്കുള്ളത്. ഒരു കുടുംബത്തിൽ രണ്ട് പേർ ബിജെപിക്ക് വോട്ട് ചെയ്യുന്നുവെന്ന് കരുതുക. അപ്പോൾ 36 കോടി പേരുടെ വോട്ട് ബിജെപിക്ക് കിട്ടും. 91 കോടി വോട്ടർമാരിൽ 2019 പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 60 കോടിയിൽപരം പേരാണ്. എന്നാൽ അതുപോര. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് 42 മുതൽ 45 ശതമാനം വോട്ട്…
Read More » -
NEWS
തിരുവനന്തപുരം അഞ്ചുതെങ്ങിൽ 140 പേർക്ക് കോവിഡ് ,തീവ്രരോഗവ്യാപനമെന്നു സൂചന
തിരുവനന്തപുരം അഞ്ചുതെങ്ങിൽ ആശങ്ക ഉണർത്തും വിധം കോവിഡ് വ്യാപനം .443 പേരെ പരിശോധിച്ചതിൽ 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് .തീവ്രരോഗവ്യാപനം എന്നാണ് സൂചന .ചൊവ്വാഴ്ചത്തെ പരിശോധനയിൽ തന്നെ ഇതിന്റെ സൂചനകൾ ഉണ്ടായിരുന്നു .പരിശോധിച്ച അമ്പതിൽ മുപ്പത്തിരണ്ട് പേർക്ക് പോസിറ്റീവ് ആയിരുന്നു . ബുധനാഴ്ചയും പരിശോധനകൾ ഉണ്ടായിരുന്നു .അമ്പതിൽ പതിനാറു പേർക്കായിരുന്നു രോഗം .ഇതേതുടർന്ന് കൂടുതൽ പരിശോധനകൾ നടത്തുക ആയിരുന്നു .ആറു കേന്ദ്രങ്ങളിൽ നിന്നാണ് നാനൂറ്റി നാൽപ്പത്തി മൂന്ന് പേരെ പരിശോധിച്ചത് .ഇതിൽ നൂറ്റിനാല് പേർക്കാണ് കോവിഡ് ബാധ .ഇരുപത്തി അയ്യായിരത്തിലധികം പേർ തിങ്ങി പാർക്കുന്ന തീര ദേശ പഞ്ചായത്ത് ആണ് അഞ്ചുതെങ്ങ് . കഴിഞ്ഞ ദിവസം രണ്ടു പേർ അഞ്ചുതെങ്ങിൽ കോവിഡ് ബാധിച്ചു മരിച്ചു .മരണശേഷം നടത്തിയ പരിശോധനയിൽ ആണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത് .തുടർന്നാണ് വിവിധ മേഖലകളിൽ പരിശോധന കൂട്ടിയത് .
Read More » -
TRENDING
പൃഥ്‌വിരാജ് സ്വയംസേവകൻ, ഇന്ദ്രജിത്തും സ്വയംസേവകൻ, വിവാദമുയർത്തി വീണ്ടും ജന്മഭൂമി
കേരളത്തിലെ പ്രമുഖരുടെ ആർഎസ്എസ് ബന്ധം സംബന്ധിച്ച് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ കോൺഗ്രസിലെ സർസംഘ ചാലക് എന്ന് വിളിച്ചതോടെ വിവാദം ഉച്ഛസ്ഥായിയിൽ എത്തി. പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സ്വയംസേവകൻ ആയിരുന്നുവെന്ന് ജന്മഭൂമി വാർത്ത അടിച്ചു. എസ്ആർപി ആകട്ടെ ചെറുപ്രായത്തിലെ ആർഎസ്എസ് ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോൾ ആർഎസ്എസ് വിവാദം സിനിമാ മേഖലയിലേക്കും നീളുകയാണ്. ചലച്ചിത്ര താരങ്ങൾ ആയ ഇന്ദ്രജിത്തിനെയും പൃഥ്‌വിരാജിനെയും കുട്ടിക്കാലത്ത് അച്ഛനും നടനുമായ സുകുമാരൻ ആർഎസ്എസ് ശാഖയിൽ അയച്ചിരുന്നു എന്ന വാദവുമായി ജന്മഭൂമി രംഗത്തെത്തി. പൃഥ്‌വിരാജും ഇന്ദ്രജിത്തും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പൗരത്വ ബില്ലിൽ സംഘപരിവാർ വിരുദ്ധ നിലപാട് ആണ് പൃഥ്‌വിരാജ് കൈക്കൊണ്ടത്. ജാമിയ മിലിയ പോലീസ് വേട്ടയിലും ബിജെപി വിരുദ്ധ നിലപാടാണ് പൃഥ്‌വി കൈക്കൊണ്ടത്. ഇതിനെതിരെ സംഘപരിവാർ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു. ഇതിനിടെ ആണ് മലബാർ കലാപം മുൻനിർത്തി വാരിയംകുന്നൻ എന്ന…
Read More » -
TRENDING
പാമ്പ് പിടുത്തക്കാരുടെ ശ്രദ്ധക്ക്, ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ പണി പാളും
പാമ്പിനെ ഇനി വെറുതെ പിടിക്കാൻ ആണ് പ്ലാൻ എങ്കിൽ പണി പാളും. അതിനുമുണ്ടൊരു കോഴ്സ്. പരീക്ഷയും പാസായി സർട്ടിഫിക്കറ്റും ഉണ്ടെങ്കിലേ ഇനി പാമ്പിനെ പിടിക്കാനാകൂ. വനംവകുപ്പ് ഇതിനായി ഒരു കോഴ്സ് തുടങ്ങുകയാണ്. ഉത്ര സംഭവത്തിനു ശേഷമാണ് വനംവകുപ്പിൽ ഇങ്ങനെ ഒരു ആലോചന വന്നത്. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആകും നോഡൽ ഓഫിസർ. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും ഇത് സംബന്ധിച്ച ക്ളാസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവർത്തിച്ചാൽ വനംവകുപ്പിന് വൈൽഡ് ലൈഫ് ആക്റ്റ് അനുസരിച്ച് കേസെടുത്തേക്കും. വനംവകുപ്പിലെ ഡി എഫ് ഒ മുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ടാം ഘട്ടത്തിൽ സന്നദ്ധ പ്രവർത്തകർക്കും പാമ്പ് പിടുത്തത്തിൽ താല്പര്യമുള്ളവർക്കും പരിശീലനം നൽകും. പാമ്പുകളിലെ വൈവിദ്ധ്യം, സ്വഭാവം, പ്രകൃതിയിലെ സഹവാസം എന്നിവയൊക്കെയാണ് പാഠ്യപദ്ധതിയിൽ ഉള്ളത്. ക്ലാസിൽ ഒക്കെ പങ്കെടുക്കാം, പക്ഷെ നിശ്ചയിച്ച മാർക്കിൽ പരീക്ഷ പാസായാൽ മാത്രമേ…
Read More » -
NEWS
വിദ്യാർത്ഥികളെ ആകർഷിക്കാൻ മാധ്യമങ്ങൾക്ക് കൈ നിറയെ പരസ്യം, എന്നിട്ടും പിടിച്ചു നിൽക്കാൻ ആകാതെ ജെയിൻ യൂണിവേഴ്സിറ്റി, കൊച്ചി ക്യാമ്പസിനു അംഗീകാരം ഇല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ലക്ഷങ്ങളുടെ പരസ്യം നൽകി വിദ്യാർത്ഥികളെ പിടിക്കാൻ ഇറങ്ങിയ ജെയിൻ യൂണിവേഴ്സിറ്റിക്ക് തിരിച്ചടി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ ക്യാമ്പസിനു യു ജി സി അംഗീകാരം ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാൻ ഉള്ള അനുവാദവും അംഗീകാരവും യു ജി സി നൽകിയിട്ടില്ലെന്ന് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾക്കും വിലക്കുണ്ട്. യൂണിവേഴ്സിറ്റിയുടെ ക്രമവിരുദ്ധമായി പ്രവർത്തനത്തിന് എതിരെ നടപടി വേണമെന്ന് സർക്കാർ യുജിസിയോട് ആവശ്യപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം യൂണിവേഴ്സിറ്റിയുടെ പരസ്യങ്ങൾ ഇപ്പോഴും മാധ്യമങ്ങളിൽ വരുന്നുണ്ട്. മിക്ക പത്രങ്ങളിലും ഒന്നാം പേജിൽ തന്നെയാണ് പരസ്യം. ലക്ഷങ്ങൾ വാരി എറിയുന്നു എന്നർത്ഥം. എന്നാൽ ജെയിൻ യൂണിവേഴ്സിറ്റിക്ക് കേരളത്തിൽ ഓഫ് ക്യാമ്പസ് സെന്ററുകൾ തുടങ്ങാൻ യുജിസി അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പരസ്യം നൽകുന്ന മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമില്ല. യുജിസി അധികൃതർ ഒരു തവണ ഇവിടെ സന്ദർശിച്ചു എന്നാണ് അറിവ്. അംഗീകാരം ഇല്ലാത്ത കോഴ്‌സുകൾക്ക്…
Read More » -
LIFE
എന്നെ മാറ്റിയത് ട്രോളുകളും പരിഹാസങ്ങളും-അനുപമ പരമേശ്വരന്‍
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ ആ ചിത്രത്തോടെ തന്നെ താല്‍ക്കാലികമായെങ്കിലും അനുപമയ്ക്ക് മലയാളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരികയും ചെയ്തു. ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത്് താന്‍ ഒരുപാട് അഭിമുഖങ്ങളിലും പ്രോഗ്രാമുകളിലും പങ്കെടുത്തത് തന്റെ മാത്രം വളര്‍ച്ചയ്ക്കാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റായ അഭിപ്രായമുണ്ടെന്ന് അനുപമ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തില്‍ വളരെ കുറച്ച് സമയം മാത്രമാണ് തന്റെ കഥാപാത്രം വന്നു പോകുന്നത് എന്നിട്ടും ഞാന്‍ പ്രൊമോഷനില്‍ സജീവ സാന്നിധ്യമായത് തന്റെ വളര്‍ച്ച മാത്രം ലക്ഷ്യം വെച്ചിട്ടാണെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. തനിക്കെതിരെ വ്യാപകമായ ട്രോളുകളും ആ സമയത്ത് ഉണ്ടായിരുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. പ്രേമത്തിന് മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് പ്രശ്നങ്ങളില്‍ കേരളം വലയുമ്പോഴും പ്രേക്ഷകര്‍ പ്രേമത്തിന്റെ അഞ്ചാം വര്‍ഷം ആഘോഷിച്ചത് സാമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലേതു പോലെ തമിഴ്നാട്ടിലും ചിത്രത്തിന് വലിയ പ്രേക്ഷക…
Read More »