NEWS

നടി റിയ ചക്രബർത്തിയെ കാണാനില്ല ?വഴിത്തിരിവ്

നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ റിയ ചക്രബർത്തിയെ കാണാനില്ലെന്ന് റിപ്പോർട്ട് .ബീഹാർ പൊലീസാണ് ഇക്കാര്യം പറയുന്നത് .മുംബൈ പോലിസിനും ഇവരെ കുറിച്ച് അറിയില്ലെന്ന് ബീഹാർ ഡിജിപി ഗുപ്തേശ്വർ പണ്ടേ പറഞ്ഞു .സുശാന്തിനെ പിതാവിന്റെ പരാതിയെ തുടർന്ന് റിയക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു .

കേസ് പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നു .ഇക്കാര്യത്തിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടയിൽ ആണ് രിയായയെ കാൺമാനില്ലെന്നു ബീഹാർ പോലീസ് വ്യക്തമാക്കുന്നത് .കേസ് സിബിഐക്കു കൈമാറണമെന്ന ബീഹാർ പോലീസിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്രം സ്‌പ്രേയിം കോടതിയെ അറിയിച്ചിരുന്നു .

പട്നയിലെ എഫ്‌ഐആർ പൂർണമായും റിയക്കെതിരാണ് .സുശാന്തിന്റെ പിതാവിന്റെ പരാതിപ്രകാരമാണ് കേസ് .കേസ് അന്വേഷണത്തിന്റെ ഭാഗമായി ബീഹാർ പോലീസ് മുംബൈയിൽ ആണ് .എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തലവൻ വിനയ് തിവാരി നിരീക്ഷണത്തിലാണ് .നിർബന്ധിത ക്വാറന്റൈൻ ആണെന്നും കോർപറേഷൻ അധികൃതരോട്  ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീഹാർ പോലീസ് പറയുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker