TRENDING

കേരളത്തെ ഉറ്റുനോക്കുന്നത് മൂന്നാം പ്രളയമോ? തമിഴ്നാട് വെതർമാന്റെ ഏപ്രിൽ പ്രവചനം സത്യമാകുമോ?

കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമാണെന്ന് തമിഴ്നാട് വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ്‌ ജോൺ പ്രവചിച്ചത് ഏപ്രിൽ മാസത്തിൽ ആണ്. 2015 ലെ ചെന്നൈ പ്രളയം കൃത്യമായി പ്രവചിച്ച പ്രദീപ്‌ ജോണിന്റെ കേരള പ്രവചനം സത്യമാകുമോ? കേരളത്തിൽ മൂന്നാം വർഷവും തുടർച്ചയായി പ്രളയം ഉണ്ടാകും എന്നാണ് ഏപ്രിൽ മാസത്തിൽ പ്രദീപ്‌ ജോൺ പ്രവചിച്ചിരുന്നത്.

കണക്കുകൾ അനുസരിച്ച് 2300 എംഎം മഴ കേരളത്തിൽ ലഭിക്കുമെന്നായിരുന്നു പ്രവചനം. 2018ൽ കേരളത്തിൽ അതിശക്ത മഴ പെയ്തപ്പോൾ 2517 എംഎം മഴയാണ് ലഭിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 2019ൽ ഇത് 2310 എംഎം ആയിരുന്നു. സാധാരണ കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്ന മഴയെക്കാൾ വളരെ കൂടുതൽ ആയിരുന്നു രണ്ട് വർഷവും ഉണ്ടായത്.

2049 എംഎം മഴയാണ് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി സാധാരണ കേരളത്തിന്‌ ലഭിക്കുക. 2007ൽ കേരളത്തിൽ 2786 എംഎം മഴ ലഭിച്ചിരിക്കുന്നു. 2013 വരെ പിന്നെ മഴ സാധാരണ രീതിയിൽ ആയി.2013ൽ 2562 എംഎം മഴ ലഭിച്ചു .പിന്നീടങ്ങോട്ട് മഴ കുറയുന്ന കാഴ്ചയും ഉണ്ടായി.എന്നാൽ 2018 ൽ ചിത്രം മാറി.ആ വർഷം 2562 എംഎം മഴ പെയ്തു. യഥാർത്ഥത്തിൽ ഇത് 2007നെയും 2013നെയും അപേക്ഷിച്ച് കുറവാണ്‌. എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്‌തു. 2018ലും 2019ലും ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകുകയും 1924, 1961 വർഷങ്ങളിലേത് പോലെ പ്രളയത്തിന് കാരണമാകുകയും ചെയ്തു.

ഒന്നര നൂറ്റാണ്ടു കാലം കേരളത്തെ പരിശോധിച്ചാൽ മൂന്ന് തവണ തുടർച്ചയായി മൺസൂൺ ലഭിക്കുന്ന വർഷങ്ങളായി 2018, 19, 20 മാറുമെന്നാണ് പ്രദീപിന്റെ പ്രവചനം. ഇത് 1920കളെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1922ൽ കേരളത്തിൽ 2318 എംഎം മഴയും 1923 ൽ 2666 എംഎം മഴയും 1924 ൽ 3115 എംഎം മഴയും ആണ് കേരളത്തിൽ ലഭിച്ചത്. 2018ൽ 2517 എംഎം മഴയും 2019ൽ 2310 എംഎം മഴയുമാണ് ലഭിച്ചത്. 2020ൽ 2300 എംഎം മഴ കേരളത്തിൽ ഉണ്ടാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Back to top button
error: