TRENDING

സ്വർണം പണയം വെക്കുന്നവർ അറിയാൻ, വിലയുടെ 90 ശതമാനവും ഇനി സ്വർണവായ്പയായി ലഭിക്കും

കോവിഡ് കാല പ്രതിസന്ധി സാധാരണക്കാരെ വലിയ തോതിൽ ദുരിതത്തിലേക്ക് നയിക്കുമ്പോൾ കൈത്താങ്ങായി റിസർവ് ബാങ്ക്. സ്വർണ വായ്പയുടെ മാർഗ നിർദേശങ്ങൾ ലഘൂകരിച്ചു കൊണ്ടാണ് റിസർവ് ബാങ്ക് ഒരു കൈത്താങ്ങ് നൽകുന്നത്.

Signature-ad

സ്വർണത്തിന്റെ മൂല്യത്തിൽ 90 ശതമാനം വരെ ഇനി വായ്പ ലഭിക്കും. മാർച്ച്‌ 31 വരെയാണ് ഇളവ്. ഉണ്ട്.സ്വർണാഭരണം പണയം വെക്കുമ്പോൾ മൂല്യത്തിന്റെ 75%ആണ് ഇത് വരെ അനുവദിച്ചിരുന്നത്. സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാ മൂല്യത്തിലും വർധന

കോവിഡ് കാലത്ത് സ്വർണ വായ്‌പക്ക് പ്രിയമേറേ ആണ്. സ്വർണപ്പണയ വായ്പ സുരക്ഷിതമായതിനാൽ പരമാവധി വായ്പ അനുവദിക്കാൻ ബാങ്കുകളും തയ്യാറാണ്. സ്വർണവായ്പാസ്ഥാപനങ്ങൾ മാത്രമല്ല, പ്രത്യേക ഓഫറുകളുമായി പൊതുമേഖലാ സ്ഥാപനങ്ങളും രംഗത്തുണ്ട്.

അതേസമയം വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ ആർബിഐ തയ്യാറല്ല. പകരം തിരിച്ചടവിനു ബുദ്ധിമുട്ട് നേരിടുന്നവർക്ക് വായ്പ പുനഃക്രമീകരിക്കാൻ അനുമതി നൽകി. പുനഃക്രമീകരിക്കുന്നതിലൂടെ വായ്പകൾ ക്രമപ്രകാരം ആക്കും.

കോർപറേറ്റ്, വ്യക്തിഗത വായ്പകളും ഈ പ്രകാരം ആണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ വായ്പ, പണയ വായ്പ, ഭവന വായ്പ എന്നിവക്കെല്ലാം ബാധകമാണ് ഇത്. തിരിച്ചടവിനു പ്രതിസന്ധി നേരിടുന്നവർക്ക് തിരിച്ചടവിനുള്ള കാലാവധി കൂട്ടാൻ ബാങ്കുകൾക്ക് അനുമതി നൽകി. 2020 മാർച്ച്‌ ഒന്ന് വരെ കൃത്യമായി അടച്ചവർക്ക് മാത്രമേ ഇങ്ങനെ പുനഃക്രമീകരിക്കാൻ ആകൂ.

Back to top button
error: