Month: August 2020

  • NEWS

    മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം – ചീഫ് സെക്രട്ടറി തമിഴ്നാടിന് കത്തയച്ചു

    ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടർന്ന് മുല്ലപ്പെരിയാർ റിസർവോയറിൻ്റെ ക്യാച്മെൻ്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിൻ്റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി…

    Read More »
  • NEWS

    മലപ്പുറം കിടു ആണ്‌, മലയാളി വേറെ ലെവലാണ്

    അസാധാരണമായ രക്ഷാപ്രവർത്തനമാണ് ഇന്നലെ കരിപ്പൂരിൽ വിമാനം ദുരന്തമുണ്ടായപ്പോൾ കണ്ടത്. ആ പരിസരവാസികൾ ഒന്നാകെ കോമഡി മഹാമാരിയും പേമാരിയും കൂസാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മലപ്പുറംകാരുടെ കാരുണ്യ പ്രവർത്തിയെ കുറിച്ചാണ്. അതേ മലപ്പുറം കിടുവാണ് മലയാളി വേറെ ലെവലാണ്. കരുതലുള്ള., മനുഷ്യത്വം മാത്രം കൈമുതലായുള്ള ഒരുപറ്റം മനുഷ്യർ. മലപ്പുറമാണ്. ഇവിടുള്ളവർക്ക് ഇങ്ങനെ ആവാനേ പറ്റൂ. “ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയിനി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല.. 37 ആൾക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് ” – ഒരു കൊണ്ടോട്ടിക്കാരൻ പറഞ്ഞു. ആ രാത്രിയിൽ മഴയും തണുപ്പും കൊറോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു…

    Read More »
  • NEWS

    ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത്,ആഞ്ഞടിച്ച് മണിശങ്കർ അയ്യർ

    രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ രംഗത്ത് .ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മണിശങ്കർ അയ്യർ നിലപാട് വ്യക്തമാക്കിയത് .തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് രാജ്യത്തിന്റെ താല്പര്യം ബലികൊടുക്കരുതെന്നു മണിശങ്കർ അയ്യർ തുറന്നടിച്ചു . ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത് .ആരാണ് കൂടുതൽ ഹിന്ദു എന്നതിൽ അല്ല ബിജെപിയോട് മത്സരിക്കേണ്ടത് .മതേതരത്വം എന്ന വാക്ക് കോൺഗ്രസ്സ് നിഘണ്ടുവിൽ നിന്ന് മാഞ്ഞിരിക്കുന്നു-മണിശങ്കർ അയ്യർ ആരോപിച്ചു . ന്യൂനപക്ഷ ആരാധനാലയം നിന്നിടത്ത് ,അത് തകർത്ത ശേഷം നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കും വിധം കോൺഗ്രസ് തരം താണു .മസ്ജിദ് തകർത്തത് ആഘോഷിക്കാൻ അല്ല കോടതി പറഞ്ഞിരിക്കുന്നത് .കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനാണ് കോടതി നിർദേശിച്ചതെന്നും മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടി . ഭൂമിപൂജയെ പ്രശംസിച്ചവർക്കെതിരെ കടുത്ത ഭാഷയിലാണ് മണിശങ്കർ അയ്യർ പ്രതികരിച്ചത് .തകർന്ന മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമല്ല പള്ളി നിർമ്മിക്കുമെന്ന് പറഞ്ഞ പി വി നരസിംഹ റാവുവിനെ…

    Read More »
  • NEWS

    കരയും കടലും കലിതുളളുന്നു;കേരളം ഭീതിയാല്‍ നടുങ്ങി വിറയ്ക്കുന്നു

    കാലവര്‍ഷം കനത്തതോടെ കടല്‍ക്ഷോഭവും ഉരുള്‍പ്പൊട്ടലും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നു. തീരദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭവും മലയോരങ്ങളിലും ഇടനാടുകളിലും അതിശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ഭീതികൊണ്ടു നടുങ്ങി വിറയ്ക്കുകയാണ് സംസ്ഥാനം. പെരിയാര്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കഴിഞ്ഞു. ഒപ്പം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കഴിഞ്ഞു. ദേശവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഇരുകരകളിലുമുളളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പമ്പാനദിയിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ പ്രളയത്തെ അനുസ്മരിപ്പിക്കും വിധം വെളളം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇരിട്ടി പളളിത്തോട് പുഴയിലെ വെളളപ്പൊക്കത്തില്‍ ഒരു യുവാവിനെ കാണാതായി. കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ ഇരുകരകളും നിറഞ്ഞുകവിഞ്ഞതോടെ കടുത്ത ഭയപ്പാടിലാണ് ജനങ്ങള്‍. പൂഞ്ഞാര്‍ പാതാമ്പുഴയില്‍ ഉരുള്‍പൊട്ടി കൃഷിയും നീടുകളും നശിച്ചു. ഈരാറ്റുപേട്ട, പാല റോഡ് അടച്ചു കഴിഞ്ഞു. പാലാ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലായി.  വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി. മുണ്ടകൈ മേപ്പാടി ഉരുള്‍പൊട്ടി. വെളളപ്പൊക്കത്തില്‍ വയനാട് ദേശീയപാത അടച്ചു. മൂന്നാര്‍…

    Read More »
  • TRENDING

    സിപിഐഎം ബഹിഷ്കരണം ഏഷ്യാനെറ്റ് ന്യൂസിനെ ബാധിച്ചോ?

    കോവിഡ് കാലത്ത് ചാനലുകൾ തമ്മിൽ കടുത്ത മത്സരം ആണ് നടക്കുന്നത് .കാരണം ജനങ്ങൾ വീട്ടിൽ ഇരിക്കുക ആണല്ലോ .കോവിഡ് കാലത്ത് പരിമിതികൾ ഉണ്ടെങ്കിലും മെച്ചപ്പെട്ട പ്രോഗ്രാമുകൾ പ്രേക്ഷകരിൽ എത്തിക്കാനാണ് ചാനലുകളുടെ ശ്രമം .റേറ്റിംഗിന് വേണ്ടി നെട്ടോട്ടമോടുകയാണ് ചാനലുകൾ . ഇത്തവണ നേട്ടം ഉണ്ടാക്കിയത് വിനോദ ചാനലുകൾ ആണ് .മെലിഞ്ഞുണങ്ങിയ ഏഷ്യാനെറ്റ് സീരിയലുകൾ തിരിച്ചെത്തിയതോടെ  കൊഴുത്തുരുണ്ടു .വീക്ക് 29 നേക്കാൾ 10   പോയിന്റ് വർധിപ്പിച്ച് ഏഷ്യാനെറ്റ് 874 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി .30 പോയിന്റ് അധികം നേടി മഴവിൽ മനോരമ രണ്ടാം സ്ഥാനത്തുണ്ട് .309 പോയിന്റ് ആണ് മഴവിൽ മനോരമക്കുള്ളത് .മൂന്ന് പോയിന്റ് നഷ്ടം വന്നെങ്കിലും 308 പോയിന്റോടെ സൂര്യ ടിവിയാണ് മൂന്നാം  സ്ഥാനത്ത് . 11 പോയിന്റ് അധികം നേടി ഫ്‌ളവേഴ്‌സ് ആണ് നാലാം  സ്ഥാനത്ത് .280  പോയിന്റ് ആണ് ഫ്ളവേഴ്സിന് ഉള്ളത് .സീ കേരളം ആണ് അഞ്ചാം സ്ഥാനത്ത് .കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് സീ കേരളം…

    Read More »
  • LIFE

    രജനീകാന്തിന് വേണ്ടി മാറ്റി വെച്ച ധനുഷ് ചിത്രം-കാര്‍ത്തിക് സുബ്ബരാജ്

    തമിഴ് സിനിമയില്‍ ഇന്നേറ്റവും മൂല്യമേറിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. പേട്ട എന്ന രജനീകാന്ത് ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ കാര്‍ത്തിക് സുബ്ബരാജ് പേട്ടയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ മുന്‍നിര നായകനും രജനീകാന്തിന്റെ മരുമകനുമായ ധനുഷ് അഭിനയിക്കുന്ന ജഗമേ തന്തിറം ആണ്. എന്നാല്‍ ധനുഷിനെ നായകനാക്കിയുള്ള ചിത്രമായിരുന്ന താനാദ്യം ചെയ്യേണ്ടിയിരുന്നതെന്നും പക്ഷേ രജനികാന്തിന്റെ ക്ഷണം ലഭിച്ചതോടെ പേട്ടയിലേക്ക് തിരിയുകയായിരുന്നുവെന്നും ഈയടുത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു. ധനുഷിന് താന്‍ പറഞ്ഞ കഥയും കഥാപാത്രവും വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എത്രയും പെട്ടെന്ന് ഈ ചിത്രം തുടങ്ങണമെന്നും ധനുഷ് കാര്‍ത്തിക്കിനോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടന്‍ നഗരത്തില്‍ നടക്കുന്ന ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ജഗമേ തന്തിറം. എന്നാല്‍ ഇതുവരെ കാണാത്ത വിധത്തിലുള്ളൊരു ഗ്യാങ്സ്റ്റര്‍ ചിത്രമായിരിക്കും ഇതെന്ന് കൂടി കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളില്‍ ഇതൊരു വലിയ ബഡ്ജറ്റ് ചിത്രമായിരിക്കുമെന്ന് ബോധ്യപ്പെടുകയും മറ്റൊരു കഥ ആലോചിക്കുകയും ചെയ്യുന്നതിനെപ്പറ്റി താന്‍ ചിന്തിച്ചിരുന്നുവെന്നും…

    Read More »
  • LIFE

    ഉലകനായകന്‍ വാക്ക് പാലിച്ചു

    ഇന്ത്യന്‍ 2 ചിത്രത്തിന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമായി നല്‍കുമെന്ന് കമലഹാസന്‍ പ്രഖ്യാപിച്ചിരുന്ന തുക സംവിധായകന്‍ ശങ്കറിന്റെയും മറ്റ് സംഘടനാ പ്രവര്‍ത്തകരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് കൈമാറി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതവും, സാരമായി പരിക്കേറ്റ ലൈറ്റ്മാന് എണ്‍പതു ലക്ഷം രൂപയും നിസാര പരിക്കുകളേറ്റവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും കമലഹാസന്‍ നല്‍കി. ഫെബ്രുവരി പത്തൊന്‍പതിനാണ് ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ പൊട്ടി വീണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിന്നും സംവിധായകന്‍ ശങ്കറും, കമലഹാസനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അപകടത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തു. ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകനെന്ന് അറിയപ്പെടുന്ന ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യന്‍ 2

    Read More »
  • LIFE

    “കൊന്നപ്പൂക്കളും മാമ്പഴവും” ആഗസ്റ്റ് എട്ടിന് ഓൺലൈൻ റിലീസിന്

    അഭിലാഷ് എസ് സംവിധാനം ചെയ്ത “കൊന്നപ്പൂക്കളും മാമ്പഴവും” എന്ന സിനിമ ആഗസ്റ്റ് എട്ടിന് മെയിന്‍ സ്റ്റ്രീം ആപ്പ് വഴി ഓൺലൈൻ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓൺലൈൻ ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന മലയാളചിത്രമാണ് “കൊന്നപ്പൂക്കളും മാമ്പഴവും”. കറുകച്ചാല്‍ എസ് എം യുപി സ്കൂള്‍ അദ്ധ്യാപകൻ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ് എസ്.എലിക്കുളം,ഇളംമ്പള്ളി പനമറ്റം പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളില്‍ ചിത്രീകരിച്ച കൊന്ന “പൂക്കളും മാമ്പഴവും ” അഭിലാഷിന്റെ ആദ്യത്തെ സിനിമയാണ്. പന്ത്രണ്ടില്‍ പരം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ഇദ്ദേഹം 2015 ൽ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമ യിലെ മൂന്ന് കഥകളിൽ ഒന്ന് സംവിധാനം ചെയ്തിരുന്നു. വേനലവധികാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാതാപിതാക്കൾ അവരിൽ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ പ്ലാനുകളും ആഗ്രഹങ്ങളും മറ്റും കുട്ടികളുടെ സ്വന്തന്ത്ര ജീവിതത്തിന് തടസ്സമാകുന്നു. അതവരിൽ അസ്വസ്ഥതകൾ…

    Read More »
  • LIFE

    കുറുപ്പിന് പണിയുമായി ചാക്കോയുടെ ഭാര്യയും മകനും

    കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതവും പ്രമേയമാക്കി മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിനെതിരെ നിയമപരമായ നടപടികളുമായി ചാക്കോയുടെ ഭാര്യയും മകനും രംഗത്തെത്തി. കുറുപ്പ് ചിത്രത്തിന്റെ ആദ്യ കോപ്പി തങ്ങള്‍ക്ക് കാണണമെന്നാണ് ചാക്കോയുടെ ഭാര്യയുടെയും മകന്റെയും ആവശ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോയില്‍ കുറുപ്പ് എന്ന് കഥാപാത്രത്തെ പുകഴ്ത്തും വിധമുള്ള സംഭാഷണമാണ് ഉണ്ടായിരുന്നത്. ഒരു കൊലക്കേസിലെ പ്രതിയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ചാക്കോയുടെ ബന്ധക്കളുടെ വാദം. ചിത്രത്തില്‍ സുകുമാരക്കുറുപ്പിനെ മഹത്വല്‍ക്കരിക്കുകയോ, ചാക്കോയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ചാക്കോയുടെ ബന്ധുക്കള്‍ പറയുന്നു. 1984 ജനുവരി 22 നാണ് പാടത്തേക്ക് മറിഞ്ഞ കാര്‍ കത്തി നശിച്ച് സുകുമാരക്കുറുപ്പ് മരണപ്പെട്ട വാര്‍ത്ത ആദ്യമായി ലോകമറിയുന്നത്. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി ഹരിദാസിന്റെയും ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി ഉമാദത്തന്റെയും കൃത്യമായ നീക്കത്തിലൂടെ മരണപ്പെട്ടത് സുകുമാരക്കുറുപ്പല്ല എന്ന് പുറം ലോകം തിരിച്ചറിഞ്ഞു. പിന്നീട് കേരളത്തെ ഞെട്ടിച്ച…

    Read More »
  • NEWS

    സ്വർണം കൊണ്ട് മൂടിയായിരുന്നോ സ്വപ്നയുടെ കല്യാണം?ചിത്രം ഹാജരാക്കി അഭിഭാഷകൻ  

    സ്വപ്നയുടെ വിവാഹം സ്വർണം കൊണ്ട് മൂടിയായിരുന്നുവെന്നു അഭിഭാഷകൻ .സ്വപ്നയുടെ വിവാഹ ഫോട്ടോ അഭിഭാഷകൻ ഹാജരാക്കി .അറന്നൂറ്റി ഇരുപത്തി അഞ്ചു പവൻ സ്വർണം ആണത്രേ സ്വപ്ന വിവാവഹത്തിനു അണിഞ്ഞത് .ഏതാണ്ട് അഞ്ചു കിലോ സ്വർണം. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോ സ്വർണം കണ്ടെത്തിയതിൽ അസ്വാഭാവികത ഇല്ലെന്നു പറയാനാണ് അഭിഭാഷകൻ വിവാഹ ഫോട്ടോ ഹാജരാക്കിയത് .ബാങ്ക് അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടവും വെളിപ്പെടുത്താമെന്ന് അഭിഭാഷകൻ പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നക്കു അടുത്ത ബന്ധം ആണെന്ന് എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചു .പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെയാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത് .ശിവശങ്കരൻ ഐഎഎസുമായി സ്വപ്നക്കു അടുത്ത ബന്ധം ഉണ്ടായിരുന്നു .ശിവശങ്കരനെ മാർഗദർശി എന്നാണ് സ്വപ്ന വിശേഷിപ്പിച്ചത് .ശിവശങ്കരൻ മുഖാന്തിരം ആണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം ഉണ്ടാക്കിയത് .യുഎഇ കോൺസുലേറ്റിലും പോലീസിലും സ്വപ്നക്ക് ബന്ധങ്ങൾ ഉണ്ടായിരുന്നു . നയതന്ത്ര പാർസൽ വിട്ടു കിട്ടാൻ സ്വപ്ന ശിവശങ്കരന്റെ സഹായം തേടിയിരുന്നു…

    Read More »
Back to top button
error: