തിരുവനന്തപുരം അഞ്ചുതെങ്ങിൽ 140 പേർക്ക് കോവിഡ് ,തീവ്രരോഗവ്യാപനമെന്നു സൂചന
തിരുവനന്തപുരം അഞ്ചുതെങ്ങിൽ ആശങ്ക ഉണർത്തും വിധം കോവിഡ് വ്യാപനം .443 പേരെ പരിശോധിച്ചതിൽ 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് .തീവ്രരോഗവ്യാപനം എന്നാണ് സൂചന .ചൊവ്വാഴ്ചത്തെ പരിശോധനയിൽ തന്നെ ഇതിന്റെ സൂചനകൾ ഉണ്ടായിരുന്നു .പരിശോധിച്ച അമ്പതിൽ മുപ്പത്തിരണ്ട് പേർക്ക് പോസിറ്റീവ് ആയിരുന്നു .
ബുധനാഴ്ചയും പരിശോധനകൾ ഉണ്ടായിരുന്നു .അമ്പതിൽ പതിനാറു പേർക്കായിരുന്നു രോഗം .ഇതേതുടർന്ന് കൂടുതൽ പരിശോധനകൾ നടത്തുക ആയിരുന്നു .ആറു കേന്ദ്രങ്ങളിൽ നിന്നാണ് നാനൂറ്റി നാൽപ്പത്തി മൂന്ന് പേരെ പരിശോധിച്ചത് .ഇതിൽ നൂറ്റിനാല് പേർക്കാണ് കോവിഡ് ബാധ .ഇരുപത്തി അയ്യായിരത്തിലധികം പേർ തിങ്ങി പാർക്കുന്ന തീര ദേശ പഞ്ചായത്ത് ആണ് അഞ്ചുതെങ്ങ് .
കഴിഞ്ഞ ദിവസം രണ്ടു പേർ അഞ്ചുതെങ്ങിൽ കോവിഡ് ബാധിച്ചു മരിച്ചു .മരണശേഷം നടത്തിയ പരിശോധനയിൽ ആണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത് .തുടർന്നാണ് വിവിധ മേഖലകളിൽ പരിശോധന കൂട്ടിയത് .