NEWS
അയോധ്യക്ക് പിന്നാലെ മഥുരയിലെ ഷാഹി ഈദ് ഗാഹിനെ ലക്ഷ്യമിട്ട് സംഘ പരിവാർ ,പള്ളി പൊളിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിൽ ശ്രീകൃഷ്ണ ജന്മ ഭൂമി നിർമാൺ ന്യാസ് രൂപവൽക്കരിച്ച് സംഘ പരിവാർ .ഉത്തർ പ്രദേശിലെ മധുര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്നാണ് ആവശ്യം .
ആചാര്യ ദേവ് മുരാരി ബാപ്പു ആണ് ട്രസ്റ്റിന്റെ ചെയര്മാൻ .പതിനാലു സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപത് സന്യാസിമാർ ട്രസ്റ്റിന്റെ ഭാഗമാണ് .കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പു ശേഖരണം ഉടൻ ആരംഭിക്കുമെന്നു ട്രസ്റ്റ് ചെയര്മാൻ പറഞ്ഞു .
ഫെബ്രുവരിയിൽ ട്രസ്റ്റ് ഒപ്പു ശേഖരണം ആരംഭിച്ചു .എന്നാൽ ലോക്ഡൗൺ വന്നതോടെ കാര്യങ്ങൾ മുന്നോട്ട് പോയില്ല .ദേശ വ്യാപക പ്രക്ഷോഭമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്നു ചെയര്മാൻ പറഞ്ഞു .
ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നില കൊള്ളുന്നത് .ഇത് പൊളിച്ച് ക്ഷേത്ര ഓഡിറ്റോറിയം പണിയണം എന്നതാണ് ട്രസ്റ്റിന്റെ ആവശ്യം .