TRENDING

പീരിഡ്‌സ് ആണോ ? എന്നാൽ ജോലിക്ക് പോണ്ട

പീരീഡ്സ് സമയത്ത് സ്ത്രീകൾ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ് .അത് പലപ്പോഴും ജോലിയിലെ ഏകാഗ്രതയെ പോലും ബാധിക്കും .ഈ സമയത്ത് സ്ത്രീ ജീവനക്കാർക്ക് മുന്നിൽ സഹായഹസ്തം നീട്ടിയിരിക്കുകയാണ് സൊമാറ്റോ .

സ്ത്രീ ജീവനക്കാർക്ക് വർഷത്തിൽ പത്ത് പീരിഡ്സ് അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സൊമാറ്റോ .പീരിഡ്സ് അവധിക്കായി അപേക്ഷിക്കാൻ ഒരു മടിയും കാട്ടേണ്ടതില്ല – സൊമാറ്റോ ചീഫ് എക്സികുട്ടീവ് ദീപീന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നു .നേരിട്ട് പറയാനോ ഇമെയിൽ വഴി അപേക്ഷിക്കണോ സംവിധാനം ഉണ്ടായിരിക്കും .2008 ൽ സ്ഥാപിതമായ സൊമാറ്റോവിൽ അയ്യായിരത്തിലേറെ ജീവനക്കാർ ഉണ്ട് .
പീരീഡ്‌സുമായി ബന്ധപ്പെട്ടു ദശലക്ഷക്കണക്കിനു സ്ത്രീകളാണ് ഇന്ത്യയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് .പലപ്പോഴും തൊഴിൽ സാഹചര്യങ്ങളിൽ പ്രശ്നം തുറന്നു പറയാൻ പോലും ഇവർക്ക് കഴിയാതെ പോകുന്നു .

Back to top button
error: