NEWS

മൂന്ന് ദിവസം മദ്യവില്പന ഇല്ല ,തിരുവോണത്തിന് ബാറും അവധി

ഇന്ന് കഴിഞ്ഞാൽ വ്യാഴാഴ്ചയേ മദ്യവില്പന ഉണ്ടാകൂ .മൂന്ന് ദിവസം അവധിയാണ് .തിരുവോണ ദിവസം ബാറിലൂടെയും മദ്യവിൽപന ഉണ്ടാകില്ല .

ബെവ്കോ കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു .ഈ വര്ഷം അത് ബാറുകൾക്കും ബാധകമാക്കുകയാണ് .കഴിഞ്ഞ തവണ തിരുവോണ ദിവസം ബാറുകളിലൂടെ മദ്യം വിറ്റത് ഏറെ വിവാദങ്ങൾക്ക് കാരണം ആയിരുന്നു .ബാറുകളെ സഹായിക്കാൻ ആണ് ബെവ്‌കോ ഷോപ്പുകൾക്ക് അവധി നൽകിയത് എന്ന ആരോപണം ഉയർന്നുവന്നു .

കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾ തുറന്നാൽ തിരക്ക് കൂടും എന്ന കാര്യവും സർക്കാർ കണക്കിലെടുത്തു .നാളെ തിരുവോണം അവധിയാണ് .മറ്റന്നാൾ ഒന്നാം തിയ്യതി ഡ്രൈ ഡേ ആണ് .രണ്ടിന് ശ്രീനാരായണ ജയന്തി ആണ് .നേരത്തെ തന്നെ ഈ ദിനത്തിൽ മദ്യവില്പന നിരോധിച്ചിട്ടുണ്ട് .

Back to top button
error: