Month: August 2020

  • NEWS

    ബോളിവുഡില്‍ മറ്റൊരു ലഹരിബന്ധം; ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും സംഘവും പിടിയില്‍

    ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോളിവുഡിലെ മറ്റൊരു ലഹരിബന്ധത്തിന്റെ ചുരുളഴിയുന്നു. ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളുമാണ് കഴിഞ്ഞദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. മാത്രമല്ല സംഗീതജ്ഞര്‍ക്കും മുന്‍ നിര അഭിനേതാക്കള്‍ക്കും ഇവരുടെ കണ്ണിയാണെന്നും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു. എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കഴിഞ്ഞ ദിവസം കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. അനിഖയുടെ ദൊഡാഗുബ്ബിയിലുള്ള വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണ് ലഹരിമരുന്നു നല്‍കിയിരുന്നത്. അനിഖയ്‌ക്കൊപ്പം പിടിയിലായ…

    Read More »
  • NEWS

    ജി എസ് ടി നികുതി വിഹിതമായി ലഭിക്കേണ്ട തുക നൽകില്ലെന്നു പറഞ്ഞ കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് സിപിഐഎം

    സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ജി.എസ്‌.ടി. നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന്‌ കേന്ദ്രഗവണ്‍മെന്റും ജി.എസ്‌.ടി കൗണ്‍സിലും തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിനും ആയിരക്കണക്കിന്‌ കോടി രൂപ കിട്ടാതെവരും. ഏപ്രില്‍ മുതല്‍ ജൂലൈ 31 വരെയുള്ള നാല്‌ മാസക്കാലത്തേയ്‌ക്ക്‌ 7100 കോടി രൂപയോളം ലഭിക്കാനുണ്ട്‌. ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതീക്ഷിത വിഹിതം ചേര്‍ക്കുമ്പോള്‍ 9000 കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്‌. കേന്ദ്രം നല്‍കാനുള്ള തുക നിഷേധിച്ചാല്‍ 2020-ലെ കുടിശ്ശിഖ മാത്രം 16000 കോടി രൂപയിലധികമാകും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയും ശമ്പളമുള്‍പ്പെടെയുള്ള നിത്യ ചെലവുകള്‍ നല്‍കാന്‍ പണമില്ലാതെ വരുകയും ചെയ്യുന്ന സ്ഥിതി ഇതുവഴി സംജാതമാകും. ജി.എസ്‌.ടി സമ്പ്രദായം നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി നികുതി നിശ്ചയിക്കാനും പിരിക്കാനുമുണ്ടായിരുന്ന അവകാശം ഇല്ലാതാക്കി മുഴുവന്‍ നികുതി പിരിവും കേന്ദ്രം ഏറ്റെടുക്കുകയാണുണ്ടായത്‌. ഈ കേന്ദ്രനിയമം വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനുള്ള നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കില്ല എന്നാണ്‌…

    Read More »
  • NEWS

    ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ, ജെ എസ് അടൂരിന്റെ കുറിപ്പ്

    നേതൃമാറ്റം ആവശ്യപ്പെടുന്ന കത്തിൽ ഒപ്പിട്ടത്തോടെ സംസ്ഥാന നേതാക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നയാളാണ് തിരുവനന്തപുരം എംപി ശശി തരൂർ. എന്നാൽ അദ്ദേഹത്തിന്റെ പ്രാധാന്യം വിവരിക്കുകയാണ് സാമൂഹിക നിരീക്ഷകൻ ജേ എസ് അടൂർ. ജേ എസ് അടൂരിന്റെ ഫേസ്ബുക് പോസ്റ്റ്‌ – ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവിരവും ലോക പരിചയവും പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രം കഴിയുന്നയൊന്നാണ് പാർട്ടിക്ക് അപ്പുറം സാധാരണ മനുഷ്യരുടെ ഇടയിലുള്ള ജനപിന്തുണ. ശശി തരൂരിനെപ്പോലെ വളരെ ഹൈ സ്‌കിലുള്ള ഒരാൾക്ക് രാജ്യ സഭയിൽ കൂടെ പാർലിമെന്റിൽ എത്തുകയായിരുന്നു എളുപ്പം. പക്ഷേ അദ്ദേഹം ലോക്സഭ സീറ്റിന് പിടിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്പോലും പിടിച്ചില്ല. ആദ്യപാരകൾ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ. പ്രതിപക്ഷ പാർട്ടികൾ ‘നൂലിൽ കെട്ടിയിറക്കിയ ‘ ആളിനെതീരെ കടന്നാക്രമിച്ചു. പക്ഷേ അദ്ദേഹത്തിന് ഒരുപാട് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെ പാർട്ടിക്ക് അതീത മായി ചെറുപ്പക്കാരും…

    Read More »
  • NEWS

    തരൂരിനോട് വിയോജിപ്പ്, എന്നാൽ പ്രസ്താവന മുറിവേൽപ്പിച്ചുവെങ്കിൽ ഖേദം, നിലപാടിൽ ഉറച്ച് കൊടിക്കുന്നിൽ സുരേഷ്

    കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിക്കകത്തുണ്ടായ നീക്കങ്ങൾ പാർട്ടിയെ സ്നേഹിക്കുന്ന, അടുത്ത് നിന്ന് കാര്യങ്ങൾ മനസിലാക്കുന്ന ഏതൊരാൾക്കും വേദന ഉണ്ടാക്കുന്നതായിരുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഫേസ്ബുക് കുറിപ്പിലാണ് വിശദീകരണം. കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്‌ – എന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് കെ.എസ്.യുവിലൂടെയാണ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ 1975 കാലഘട്ടത്തിൽ പഠിക്കുവാൻ എത്തുമ്പോഴാണ് ഞാൻ കെ.എസ്.യു മെമ്പർഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൂലിവേലക്കാരായ അച്ഛൻ കുഞ്ഞനും, അമ്മ തങ്കമ്മയും വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയത്. അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയും, വയലിൽ കൊയ്യാനും, വിതയ്ക്കാനും, ഞാറ് നടാനും പോയുമാണ് എന്നെയും സഹോദരങ്ങളെയും വളർത്തിയത്. ജീവിതം തന്നെ ഒരു സമരമായിരുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ ജീവിച്ച ഞങ്ങൾ പലപ്പോഴും സ്കൂളിൽ പോയിരുന്നത് ഒഴിഞ്ഞ വയറുമായിട്ടായിരുന്നു. വൈകിട്ട് വീട്ടിൽ എത്തുമ്പോഴാകും എന്തെങ്കിലും കഴിക്കാൻ കിട്ടുക ! അതിനിടയിൽ ആണ് സജീവ കെ.എസ്.യു പ്രവർത്തനം നടത്തിയത്. പട്ടിണിക്കും പരിമിതികൾക്കും ഇടയിലെ…

    Read More »
  • NEWS

    ദാവുദിന്റെ പുതിയ കാമുകിയെ തിരക്കി സോഷ്യൽ മീഡിയ

    ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇത്തവണ അദ്ദേഹത്തിന്റെ പുതിയ കാമുകിയെക്കുറിച്ചുള്ള അന്വേഷണമാണ് വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും ഏവര്‍ക്കും അറിയേണ്ടത്. പാക് സിനിമാതാരം മെവിഷ് ഹയാത്താണ് ദാവൂദിന്റെ പുതിയ കാമുകി. ആരാണ് ഈ 37കാരിയായ മെവിഷ് ഹയാത്ത്? പാകിസ്ഥാനിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാ നടിമാരില്‍ ഒരാളാണ് മെവിഷ് ഹയാത്ത്. 2009-ലാണ് മെവിഷ് ഹയാത്ത് അഭിനയരംഗത്തെത്തിയത്. ആദ്യം മിനിസ്‌ക്രീനില്‍ താരമായ ഹയാത്ത് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. പ്രായത്തില്‍ 27 വയസ്സ് ഇളപ്പമുളള മെവിഷും ദാവൂദും തമ്മിലുളള ബന്ധമെന്താണെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മെവിഷാണ് ദാവൂദിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. മെവിഷിന് കഴിഞ്ഞ വര്‍ഷത്തെ പാകിസ്ഥാന്‍ ഉന്നത സിവിലിയന്‍ ബഹുമതിയായ തംക എ ഇംതിയാസ് ലഭിച്ചതിന് പിന്നിലും ദാവൂദിന്റെ കൈയ്യുണ്ടെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പാകിസ്ഥാന്‍ ഭരണകക്ഷിയായ തെഹ്‌റിക് ഇന്‍സാഫ് പാര്‍ട്ടിയിലും സ്വാധീനമുളള ദാവൂദിന്റെ പ്രിയപ്പെട്ടവള്‍ക്ക് പുരസ്‌കാരം നേടിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ഒരു വിഭാഗം…

    Read More »
  • NEWS

    കത്തെഴുതിയവരെ കോൺഗ്രസ് ഒതുക്കി , എന്നാൽ മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി

    നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് കോൺഗ്രസ്സ്  കൃത്യമായ സന്ദേശം നല്കിക്കഴിഞ്ഞു .കൊട്ടാരവിപ്ലവത്തിന്റെ ഭീഷണി ഒഴിഞ്ഞില്ലെങ്കിലും പ്രതിസന്ധിയെ ഒരുപരിധി വരെ മറി കടക്കാൻ നേതൃത്വത്തിന് കഴിഞ്ഞു .എന്നാൽ മറ്റൊരു പ്രതിസന്ധി മഹാരാഷ്ട്രയിൽ രൂപം കൊള്ളുകയാണ് . കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളെ കോൺഗ്രസ്സ് കൂടി ഭാഗമായ സർക്കാർ പരിഗണിക്കുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം എംഎൽഎമാർ സമരത്തിനൊരുങ്ങുകയാണ്. മഹാരാഷ്ട്രയിൽ .മാറാത്തവാഡ മേഖലയിലെ ജൽനയിൽ  നിന്നുള്ള എംഎൽഎ കൈലാഷ് ഗോറാണ്ട്യാൽ പുതിയൊരു സമരപാതയിലാണ് .താനുൾപ്പെടെയുള്ള 11 എംഎൽഎമാർ നിരാഹാര സമരം നടത്തുമെന്നാണ് ഭീഷണി .മഹാരാഷ്ട്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിൽ എതിർപ്പുയർത്തിയാണ് പ്രതിഷേധം . ശിവസേന മന്ത്രി ഏകനാഥ ഷിൻഡെക്ക് എതിരെയാണ് പ്രതിഷേധം .കോൺഗ്രസ് ഭരിക്കുന്ന ജൽന മുനിസിപ്പാലിറ്റിയെ സർക്കാർ ഗൗനിക്കുന്നില്ല എന്നാണ് പരാതി .വികസന ഫണ്ട് നൽകാതെ സർക്കാർ തങ്ങളെ ദ്രോഹിക്കുകയാണ് എന്നാണ് ഇവരുടെ പക്ഷം . താഴേക്കിടയിൽ നിന്ന് വളർന്നു വന്ന എംഎൽഎമാർ ആണ് സമര ഭീഷണി മുഴക്കുന്നത് .മുനിസിപ്പാലിറ്റി വികസിച്ചാലേ ഇവർക്ക് മണ്ഡലങ്ങളെ കൂടെ നിർത്താൻ…

    Read More »
  • NEWS

    ഇത്തവണത്തെ പി.വി സാമി പുരസ്‌കാരം മോഹന്‍ലാലിന്

    മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ രാജാവായി അദ്ദേഹമുണ്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ ചെയ്യാത്ത വേഷങ്ങളോ ലഭിക്കാത്ത അംഗീകാരങ്ങളെ വളരെ വിരളമാണ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മോഹന്‍ലാലിന് ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ അവാര്‍ഡാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പി.വി റാവുവിന്റെ പേരിലുള്ള പി.വി സാമി മെേേമ്മാറിയല്‍ അവാര്‍ഡാണ് നടന്‍ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. എം.വി ശ്രേയാംസ് കുമാര്‍, സത്യന്‍ അന്തിക്കാട്, ഡോ.സി.കെ രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്. മലയാളത്തിന്റെ കലാ, സാംസ്‌കാരിക ഭൂമികയില്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് അവാര്‍ഡ് നല്‍കുന്നത്. മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ മലയാളി പലപ്പോഴും തന്നെയാണ് കാണുന്നത്. ഓരോ മലയാളിയും കടന്നു പോയ സാഹചര്യങ്ങളിലെല്ലാം എവിടെയെങ്കിലും ഒരു മോഹന്‍ലാല്‍ കഥാപാത്രം അവരെ കടന്ന് പോയിട്ടുണ്ടാകുമെന്നുറപ്പാണ്. പി.വി സാമിയുടെ ചരമദിനമായ സെപ്റ്റംബര്‍ ഒന്നിനാണ്…

    Read More »
  • TRENDING

    ധ്യാന്‍ചന്ദിനെ അനുസ്മരിച്ച് മറ്റൊരു കായികദിനം കൂടി

    ഇന്ന് ദേശീയ കായികദിനം. .നമ്മുടെ കായിക ലോകത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണിന്ന്. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്ന് തവണ ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ പ്രധാന കളിക്കാരനായിരുന്ന ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. 1905 ഓഗസ്റ്റ് 29-ന് അലഹബാദില്‍ ജനിച്ച ധ്യാന്‍ ചന്ദ് 1928-ലായിരുന്നു ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്‌സില്‍ ജര്‍മ്മനിയെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ നല്‍കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്‌ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത് നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി…

    Read More »
  • NEWS

    കളം പിടിച്ച് സോണിയ ,കണക്ക് കൂട്ടി കത്തെഴുതിയവർ

    പാർട്ടിയിലെ ഭിന്നിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത് .ഇത് കഴിഞ്ഞ ദിവസം രൂപീകരിച്ച പാർലമെന്ററി നയരൂപീകരണ സമിതികളിൽ അംഗങ്ങളെ തെരഞ്ഞെടുത്ത രീതികളിൽ നിന്ന് മനസിലാക്കാം . പാർലമെന്റിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 10 അംഗ സമിതിയാണ് രൂപവൽക്കരിച്ചത് .ഇതിൽ കത്തെഴുതിയവരുടെ പ്രതിനിധികൾ തുലോം കുറവാണ് .സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ട ദിവസം തന്നെയാണ് പാർലമെന്ററി സമിതികൾ രൂപീകരിച്ചത് എന്നത് ശ്രദ്ധേയമാണ് . രാജ്യസഭയിലെ സമിതിയിൽ കോൺഗ്രസിനെ രാജ്യസഭയിൽ നയിക്കുന്ന ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശർമയുമുണ്ട് . ബാക്കി 3 പേർ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ് .ജയറാം രമേഷ് ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവർ ആണവർ .അതിൽ തന്നെ ജയറാം രമേശിന് ചീഫ് വിപ്പ് സ്ഥാനവും നൽകി .  ഒരു വർഷത്തിന് ശേഷമാണ് ലോക്സഭയിൽ ഉപനേതാവിനെ തെരഞ്ഞെടുത്തത് .അസമിൽ നിന്നുള്ള യുവനേതാവ് ഗൗരവ് ഗോഗോയ് ആണ്  ഉപനേതാവ് .രവ്‌നീത് സിങ്…

    Read More »
  • 24 മണിക്കൂറിനിടെ 76,472 കോവിഡ് കേസുകള്‍; മരണസംഖ്യയില്‍ ഇന്ത്യ മൂന്നാമത്‌

    ന്യൂഡല്‍ഹി: ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗമുക്തി നേരിടുന്നതോടൊപ്പം തന്നെ രോഗം പിടിപെടുന്നവരുടെ എണ്ണവും അത്ര തന്നെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 34 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,021 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. 34,63,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ കോവിഡ് ബാധിതരുടെ മരണസംഖ്യയില്‍ ഇന്ത്യയിപ്പോള്‍ മൂന്നാമതാണ്. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത്. 1.85 ലക്ഷം പേരാണ് യുഎസ്സില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

    Read More »
Back to top button
error: