TRENDING

രാജ്യത്ത് 24 മണിക്കൂറിനിടെ 78,761 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഓരോ ദിവസവും രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 78,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 35,42,733 ആയി ഉയര്‍ന്നു. മാത്രമല്ല രാജ്യത്ത് 948 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 63498 ആയി.

ഇത് വരെ രാജ്യത്ത് 27,13,933 പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Signature-ad

അതേസമയം,മഹാരാഷ്ട്രയില്‍ മാത്രം 16,867 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. ആകെ മരണം 24,103 ആയി. ആന്ധ്രയില്‍10,548 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം നാല് കോടി പിന്നിട്ടു.

Back to top button
error: